ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിൻ്റെ ഭാഗമായി കൂട്ട സ്വയം വിരമിക്കൽ പദ്ധതി (വിആർഎസ്) നടപ്പാക്കാൻ മൈക്രോസോഫ്റ്റ്. 60,000 ജീവനക്കാർക്ക് സ്വമേധയാ പിരിഞ്ഞുപോകാനുള്ള അവസരം നൽകുന്നതായാണ് റിപ്പോർട്ടുകൾ.
അമേരിക്ക, കാനഡ, ഇന്ത്യ, യുകെ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് ഇതുസംബന്ധിച്ച ഇമെയിൽ ലഭിച്ചതായാണ് റിപ്പോർട്ട്. കോപൈലറ്റ്, ഫിനാൻസ്, എച്ച്ആർ, എക്സ്ബോക്സ് തുടങ്ങിയ വിഭാഗങ്ങളിലെ ജീവനക്കാരെയാണ് പദ്ധതി ബാധിക്കുകയെന്നാണ് വിവരം.