ചിക്കബാനവാര കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിക്കുന്ന സാംസ്‌കാരിക-ജീവകാരുണ്യ സംഘടനയായ സ്മൈൽ ബെംഗളൂരു ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഉദ്ഘാടനവും കുടുംബസംഗമവും ഓഗസ്റ്റ് 9-ന് രാവിലെ 10 മുതൽ ആചാര്യ കോളേജ് റോഡിലെ ഐശ്വര്യ പാർട്ടി ഹാളിൽ നടക്കും.

നോർക്ക ഡെവലപ്മെന്റ് ഓഫീസർ ജയപ്രകാശ് ഉദ്ഘാടനം നിർവഹിക്കും. ബിജു കാവിൽ മുഖ്യപ്രഭാഷണം നടത്തും. പിന്നണി ഗായിക ശ്രീലക്ഷ്മി ജയചന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുക്കും. സാമൂഹ്യപ്രവർത്തകൻ മൊയ്‌തു മണിയൂരിനെ ചടങ്ങിൽ ആദരിക്കും.

തുടർന്ന് മീനാക്ഷി സ്‌കൂൾ ഓഫ് ആർട്‌സ്, സ്മൈൽ കുടുംബാംഗങ്ങൾ എന്നിവർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും.

കൂടുതൽ വിവരങ്ങൾക്ക്: 99721 75860, 90362 88360

Related Posts