കുടക് സന്ദർശിക്കാനെത്തിയ വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്‌തതായി പരാതി. അമേരിക്കയിലെ വാഷിങ്ടൺ സ്വദേശിയായ യുവതിയാണ് ക്രൂരമെയ് ആക്രമണത്തിനു ഇരയായത്. സംഭവത്തിൽ ഹോംസ്റ്റേ ഉടമയും ഝാർഖണ്ഡ് സ്വദേശിയായ ജീവനക്കാരനെയും പോലീസ് അറസ്റ്റ് ചെയ്‌തു. ‘ലഹരിവസ്തുക്കൾ കലർത്തിയ പാനീയം നൽകിയെന്നും തുടർന്ന് ആക്രമിച്ചെന്നുമാണ് ഇരയുടെ പരാതി. യുവതിയുടെ പരാതിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു’ – കുടക് പോലീസ് പറഞ്ഞു.

പീഡനത്തിന് ഇരയായ യുവതി മൈസൂരുവിലെത്തി അമേരിക്കൻ എംബസിയെ വിവരമറിയിക്കുകയും എംബസിയുടെ നിർദ്ദേശപ്രകാരം കർണാടക പോലീസിൽ പരാതി നൽകുകയും ചെയ്യുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത പോലീസ് പ്രതികളെ മെയ് 3 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ഹോംസ്റ്റേയിൽ വച്ചാണ് പ്രതി യുവതിയെ ആക്രമിച്ചത്. ഹോംസ്റ്റേ ഉടമ ആക്രമണത്തിന് ഇരയായ സ്ത്രീക്ക് യാതൊരുവിധ സഹായവും നൽകിയില്ല. ഉടമ യുവതിയെ തടഞ്ഞുവെക്കുകയും അവരുടെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങുകയും പോലീസിൽ പരാതി നൽകരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു.
സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് കുടക് പോലീസ് അറിയിച്ചു.

Related Posts