കാനഡയിൽ വെടിയേറ്റു മരിച്ച നെലമംഗല സ്വദേശി ചന്ദൻ കുമാറി (37) ൻ്റെ കുടുംബാംഗങ്ങളെ കർണാടക ആഭ്യന്തരമന്ത്രി ജി.പരമേശ്വര സന്ദർശിച്ചു. വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ചു മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ടെന്നു മന്ത്രി പരമേശ്വര പറഞ്ഞു. കൊലപാതകത്തിൻ്റെ കാരണം വ്യക്ത്തമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ഐടി ജീവനക്കാരൻ ടൊറന്റോയിലെ ഷോപ്പിങ് മാളിനടുത്ത് പാർക്ക് ചെയ്തിരുന്ന തൻ്റെ എസ്യുവിയിൽ ഇരിക്കുമ്പോൾ ചന്ദന്‍ നേരെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ചന്ദനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചന്ദൻ്റെ കാറിൽ നിരവധി വെടിയുണ്ടകൾ തറച്ച പാടുകളുണ്ട്. കരുതികൂട്ടി ചെയ്ത ആക്രമണമാണിതെന്നാണ് ടൊറന്റോ പൊലീസിൻ്റെ പ്രാഥമിക നിഗമനം.