അ​ഞ്ച​ര​ക്ക​ണ്ടി ദ​ന്ത​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​ക്ഷ​ൻ കൗ​ൺ​സി​ൽ നാളെ ഹ​ർ​ത്താ​ൽ ആ​ച​രി​ക്കും. 52 ദ​ളി​ത് സം​ഘ​ട​ന​ക​ൾ ചേ​ർ​ന്നാ​ണ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. രാ​വി​ലെ ആ​റു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ. അ​വ​ശ്യ സ​ർ​വീ​സു​ക​ളെ ഹ​ർ​ത്താ​ലി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. നിർബന്ധിതമായി വാഹനങ്ങൾ തടയില്ല, ഹർത്താലുമായി പൊതുജനങ്ങൾ സഹകരിക്കണമെന്ന് ദളിത് സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.

ഹ​ർ​ത്താ​ലി​ന് മു​ന്നോ​ടി​യാ​യി ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം പ്ര​തി​ഷേ​ധ സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​ത്തി​ൽ സം​സ്ഥാ​ന ത​ല​ത്തി​ൽ പ്ര​ക്ഷോ​ഭം വ്യാ​പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഹ​ർ​ത്താ​ൽ ആചരിക്കുന്നത്. കേ​സ് സ്വ​ത​ന്ത്ര ഏ​ജ​ൻ​സി​ക്ക് കൈ​മാ​റ​ണ​മെ​ന്നും പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വി​ശ്വാ​സ​മി​ല്ലെ​ന്നും നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.

Related Posts