ഐപിഎൽ ട്വൻ്റി-20 ക്രിക്കറ്റിൽ ഗുജറാത്ത് ടൈറ്റൻസിൻ്റെ കുതിപ്പ്. ഹോം മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് 38 റൺസിന് സൺറൈസേഴ്‌സ് ഹൈദരാബാദിനെ കീഴടക്കി. ഗുജറാത്ത് ടൈറ്റൻസ് മുന്നോട്ടുവച്ച 225 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യത്തിലേക്കുള്ള യാത്രയിൽ അഭിഷേക് ശർമ മാത്രമാണ് ഹൈദരാബാദിനു വേണ്ടി തിളങ്ങിയത്.

41 പന്തിൽ ആറ് സിക്‌സും നാല് ഫോറും അടക്കം 74 റൺസ് അഭിഷേക് ശർമ നേടി. ഹെൻ റിച്ച് ക്ലാസൻ 18 പന്തിൽ 23 ഉം ട്രാവിസ് ഹെഡ് 16 പന്തിൽ 20 ഉം റൺസ് നേടി. ഗുജറാത്ത് ടൈറ്റൻസിനു വേണ്ടി പ്രസിദ്ധ് കൃഷ്‌ണ (2/19), മുഹമ്മദ് സിറാജ് (2/33) എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി, ഗുഭ്‌മാൻ ഗിൽ (38 പന്തിൽ 76), ബട്ല‌ർ (37 പന്തിൽ 64) എന്നിവരാണ് ഗുജറാത്തിൻ്റെ ഇന്നിംഗ്‌സിനു കരുത്തേകിയത്.

Related Posts