ദുബായിൽ നിന്ന് സ്വർണക്കടത്ത്; 1.37 കോടി രൂപയുടെ സ്വർണവുമായി മലയാളി ബാംഗ്ലൂർ വിമാനത്താവളത്തിൽ പിടിയിൽ
ദുബായിൽ നിന്ന് കടത്താൻ ശ്രമിച്ച 1.37 കോടി രൂപ വിലമതിക്കുന്ന സ്വർണം കസ്റ്റംസ് പിടികൂടി. സംഭവത്തിൽ കണ്ണൂർ സ്വദേശിയായ കെ. മജീദിനെ ബാംഗ്ലൂർ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തു.
899.50 ഗ്രാം സ്വർണം നാല് ട്യൂബുകളിലായി കുഴമ്പ് രൂപത്തിൽ ഒളിപ്പിച്ചാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. യാത്രക്കാരൻ്റെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.
സംഭവത്തിന് പിന്നാലെ മജീദിനെ കസ്റ്റഡിയിലെടുത്ത കസ്റ്റംസ് ഉദ്യോഗസ്ഥർ, സ്വർണത്തിൻ്റെ ഉറവിടവും പിന്നിലെ സംഘങ്ങളും സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. സംഘടിത സ്വർണക്കടത്ത് ശൃംഖലയുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്നും പരിശോധിച്ചുവരികയാണ്.