സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ദ്ധന. ഇന്ന് 2,160 രൂപ വര്‍ദ്ധിച്ച് ഒരു പവൻ്റെ വില 68,480 രൂപയായി. കഴിഞ്ഞ ദിവസം 66,320 രൂപയായിരുന്നു. ഒരു ഗ്രാം സ്വര്‍ണ്ണത്തിന് ഇന്ന് 8,560 രൂപയാണ് വില. ബുധനാഴ്ച അന്താരാഷ്ട്ര വിപണിയിലും സ്വർണവില ഉയർന്നിരുന്നു. രണ്ട് ശതമാനത്തിലേറെ ഉയർച്ചയാണ് സ്വർണ്ണത്തിന് അന്താരാഷ്ട്ര വിപണിയിൽ ഉണ്ടായത്.

Related Posts