വ​ട​ക്ക​ൻ ഗോ​വ​യി​ലെ ‘ബി​ർ​ച്ച് ബൈ ​റോ​മി​യോ ലെ​യ്ൻ’ നൈ​റ്റ്ക്ല​ബി​ൽ കഴിഞ്ഞ ദിവസം അ​ർ​ധ​രാ​ത്രി​ ഉണ്ടാ​യ ദു​ര​ന്ത​ത്തി​ലെ മു​ഖ്യ​പ്ര​തി ഡ​ൽ​ഹി​യി​ൽ പിടിയിൽ. നൈ​റ്റ്ക്ല​ബി​ന്‍റെ നാ​ല് ഉ​ട​മ​ക​ളി​ൽ ഒ​രാ​ളാ​യ അ​ജ​യ് ഗു​പ്ത​യെ​യാ​ണ് കഴിഞ്ഞ ദിവസം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ടു​ന്ന ആ​റാ​മ​ത്തെ വ്യ​ക്തി​യാ​ണി​തെ​ന്ന് ഗോ​വ പോ​ലീ​സ് പ​റ​ഞ്ഞു. ക്ല​ബി​ന്‍റെ മ​റ്റ് ര​ണ്ട് ഉ​ട​മ​ക​ളാ​യ സൗ​ര​ഭ് ലു​ത്ര​യും ഗൗ​ര​വ് ലു​ത്ര​യും ഒ​ളി​വി​ലാ​ണ്. ഇ​വ​ർ​ക്കെ​തി​രെ ബ്ലൂ ​കോ​ർ​ണ​ർ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

നൈ​റ്റ്ക്ല​ബി​ന്‍റെ ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ രാ​ജീ​വ് മോ​ഡ​ക്, ജ​ന​റ​ൽ മാ​നേ​ജ​ർ വി​വേ​ക് സിം​ഗ്, ഗേ​റ്റ് മാ​നേ​ജ​ർ റി​യാ​ൻ​ഷു താ​ക്കൂ​ർ, ബാ​ർ മാ​നേ​ജ​ർ രാ​ജീ​വ് സിം​ഘാ​നി​യ, ജീ​വ​ന​ക്കാ​ര​ൻ ഭ​ര​ത് കോ​ഹ്‌​ലി എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​രെ പോ​ലീ​സ് ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

Related Posts