ജി7 ഉച്ചകോടിയിൽ പങ്കെടുക്കാനായി ഫ്രാൻസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ്. പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും നാളെ കൂടിക്കാഴ്ച നടത്തും. ബുധനാഴ്ച വൈകുന്നേരമാണ് ഇരുനേതാക്കളുടെയും കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.

ഇന്ത്യ-അമേരിക്ക വ്യാപാര കരാർ, അമേരിക്കയുടെ പുതിയ തീരുവ നയം, ഊർജസുരക്ഷ, പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ തുടങ്ങിയ വിഷയങ്ങൾ ചർച്ചയിൽ പ്രധാനമായും ഇടംപിടിക്കുമെന്നാണ് സൂചന. ഇരു രാജ്യങ്ങളും തമ്മിലുള്ള ചില നയപരമായ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച നടക്കുന്നത്.

പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങൾ, ആഗോള എണ്ണവിതരണ ശൃംഖലയെ ബാധിക്കുന്ന പ്രതിസന്ധികൾ, ഇന്ത്യൻ നാവികർക്കെതിരായ ആക്രമണങ്ങൾ എന്നിവയും നേതാക്കൾ ചർച്ച ചെയ്തേക്കും. ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കങ്ങൾക്കും കൂടിക്കാഴ്ച പ്രാധാന്യമർഹിക്കുന്നതാണ്.

Related Posts