ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിനും ഡീസലിനും 90 പൈസ വർധിപ്പിച്ചു. കഴിഞ്ഞ ദിവസം ഇന്ധനവിലയിൽ ലിറ്ററിന് മൂന്നു രൂപ വർദ്ധിപ്പിച്ചതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും വില കൂട്ടിയിരിക്കുന്നത്. ഇന്ധന വില വർധിക്കുന്ന സാഹചര്യത്തിൽ മറ്റ് അവശ്യവസ്തുക്കളുടെയും വില കൂടുമെന്നതാണ് ഏറെ ആശങ്കപെടുത്തുന്നത്. ഇറാൻ-അമേരിക്ക സംഘർഷവും ഹോർമൂസ് പ്രതിസന്ധിയുമാണ് ഇന്ധന വില വർധിക്കുന്നതിന് കാരണം.
പുതുക്കിയ നിരക്കനുസരിച്ച് തിരുവനന്തപുരത്ത് പെട്രോൾ വില 110 രൂപ കടന്നു. കൊച്ചിയിൽ പെട്രോൾ വില 109.60 ഉം ഡീസൽ വില 98.45 രൂപയുമായി. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 98.64 രൂപയും ഡീസലിന് 91.58 രൂപയുമാണ് വില. നേരത്തെ പെട്രോളിന് 97.77 രൂപയും ഡീസലിന് 90.67 രൂപയുമായിരുന്നു നിരക്ക്.