തമിഴ്നാട് സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കിയ സൗജന്യ പ്രഭാതഭക്ഷണ പദ്ധതി എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കും വ്യാപിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. വിപുലീകരിച്ച പദ്ധതിയുടെ ഉദ്ഘാടനം സെപ്റ്റംബർ 17ന് നടക്കുമെന്ന് മുഖ്യമന്ത്രി വിജയ് അറിയിച്ചു.
സാമൂഹിക പരിഷ്കർത്താവായ പെരിയാറിൻ്റെ ജന്മദിനത്തോടനുബന്ധിച്ചാണ് പദ്ധതി വിപുലീകരിക്കുന്നത്. മുൻ സ്റ്റാലിൻ സർക്കാർ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി ആരംഭിച്ച പദ്ധതിയാണ് ഇപ്പോൾ കൂടുതൽ കുട്ടികളിലേക്ക് എത്തുന്നത്. ജനക്ഷേമ പദ്ധതികൾ തുടർന്നും ശക്തിപ്പെടുത്തണമെന്ന് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രഭാതഭക്ഷണ പദ്ധതി എട്ടാം ക്ലാസ് വരെ വ്യാപിപ്പിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചത്.