കോഴിക്കോട് പാലേരിയിൽ പാൽ തൊണ്ടയിൽ കുടുങ്ങി നാലുമാസം പ്രായമായ പെൺകുഞ്ഞ് മരിച്ചു. പാൽ നൽകിയതിന് പിന്നാലെ കുഞ്ഞിന് ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. ചെറിയകുമ്പളം സ്വദേശികളായ നവാസ് – താരിഫ ദമ്പദികളുടെ മകൾ ഇനായ ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
ഉടൻ സ്വകാര്യ ആശുപത്രിയിലും പിന്നീട് ഉള്ള്യേരിയിലെ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാനായില്ല.