മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഹാവേരി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് നിരസിച്ചു. പൊതുജന സേവനത്തിന് ഒരു അവാർഡും ഞാൻ ആഗ്രഹിക്കുന്നില്ലെന്നും രാഷ്ട്രീയക്കാരെ ഇത്തരം അംഗീകാരത്തിനായി പരിഗണിക്കരുതെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളുടെ സ്നേഹവും വിശ്വാസവുമാണ് പൊതു സേവനത്തിലെ ഏറ്റവും വലിയ ബഹുമതിയായി ഞാൻ കണക്കാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
‘ഏതെങ്കിലും മേഖലയിൽ ദീർഘകാലമായി ശ്രദ്ധേയമായ സേവനം കാഴ്ചവെച്ച വ്യക്തികൾക്ക് നൽകേണ്ട ഒരു ബഹുമതിയാണ് ഓണററി ഡോക്ടറേറ്റ്. ആയതിനാൽ അത്തരം നേട്ടങ്ങൾ കൈവരിച്ചവർക്ക് മാത്രം അത് ന ൽകണം എന്നാണ് ആഗ്രഹം. രാഷ്ട്രീയക്കാർക്കോ സാമൂഹിക സേവനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കോ സ്വന്തം ഇഷ്ടപ്രകാരം ഓണററി ഡോക്ടറേറ്റുകൾ നൽകുന്നത് ഉചിതമല്ലെന്നാണ് എൻ്റെ വ്യക്തിപരമായ അഭിപ്രായം’ ബൊമ്മെ പറഞ്ഞു.