തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ അസഭ്യപരാമർശങ്ങളുമായി ഡിഎംകെ വനിതാ നേതാവ്. പ്രസംഗത്തിനിടെ വിജയ്‌യെ നായയെന്ന് വിളിച്ച നേതാവ്, ഈ രീതിയിൽ മുന്നോട്ടുപോയാൽ വൈകാതെ മൂക്കിൽ പഞ്ഞിവെച്ച് ഇരിക്കേണ്ടിവരുമെന്നും പരിഹസിച്ചു.

കനിമൊഴി വേദിയിലിരിക്കെയായിരുന്നു വിവാദ പ്രസംഗം. നേതാവിൻ്റെ പരാമർശങ്ങൾക്ക് ഡിഎംകെ പ്രവർത്തകർ കൈയടിച്ച് പ്രോത്സാഹനം നൽകിയെങ്കിലും കനിമൊഴി അസ്വസ്ഥത പ്രകടിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. വേദിയിലുണ്ടായിരുന്ന മേയർ പ്രിയ പൊട്ടിച്ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ കനിമൊഴിക്കും മേയർ പ്രിയയ്ക്കും ഡിഎംകെയ്ക്കുമെതിരെ ടിവികെ അനുകൂലികൾ രംഗത്തെത്തി. മുഖ്യമന്ത്രിയെ അധിക്ഷേപിച്ചുള്ള പ്രസംഗത്തിൻ്റെ പേരിൽ ബന്ധപ്പെട്ട നേതാക്കൾക്കെതിരെ കേസെടുക്കണമെന്നാണ് ടിവികെ സൈബർ പ്രവർത്തകരുടെ ആവശ്യം. സംഭവത്തിൽ ഡിഎംകെയുടെ ഔദ്യോഗിക പ്രതികരണം സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല.

Related Posts