ഓപ്പറേഷന് സിന്ദൂറുമായി ബന്ധപ്പെട്ട് വര്‍ഗീയ പരാമര്‍ശം നടത്തിയതിന് പൂനെയിലെ നിയമ വിദ്യാര്‍ത്ഥിനിയെ പോലീസ് അറസ്റ്റ് ചെയ്തു. പൂനെയിലെ നിയമവിദ്യാര്‍ഥിനിയും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളൂവന്‍സറുമായ ശര്‍മിഷ്ഠ പനോളിയെയാണ് കൊല്‍ക്കത്ത പോലീസ് ഗുരു ഗ്രാമില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഗുരുഗ്രാമിലെത്തിയ കൊല്‍ക്കത്ത പോലീസ് സംഘം വെള്ളിയാഴ്ച രാത്രി വിദ്യാര്‍ത്ഥിനിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബോളിവുഡ് താരങ്ങള്‍ ഓപ്പറേഷന് സിന്ദൂറുമായി ബന്ധപ്പെട്ട് നിശബ്ദത പാലിക്കുകയാണെന്ന് ആരോപിച്ചായിരുന്നു ശര്‍മിഷ്ഠയുടെ വിവാദവീഡിയോ.
പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിട്ടുള്ള വര്‍ഗീയപരാമര്‍ശങ്ങളും ഈ വീഡിയോയില്‍ അടങ്ങിയിരുന്നു. ഇത് വിവാദമായതോടെ വീഡിയോ പിന്നീട് നീക്കംചെയ്യുകയും ശര്‍മിഷ്ഠ മാപ്പ് പറയുകയും ചെയ്തിരുന്നു. ശര്‍മിഷ്ഠയ്ക്കെതിരേ വിവാദ വീഡിയോയുടെ അടിസ്ഥാനത്തില്‍ കൊല്‍ക്കത്തയിലെ പോലീസ് സ്റ്റേഷനില്‍ പരാതിയെത്തിയതിനെ തുടര്‍ന്നാണ് കൊല്‍ക്കത്ത പോലീസ് വിദ്യാര്‍ഥിനിക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.