തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിയെ കൂടെക്കൂട്ടാൻ ബിജെപി. നടൻ വിജയ്യുടെ ടിവികെമായി ബിജെപി തിരക്കിട്ട ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട്. ദേശീയ നേതൃത്വത്തിൻ്റെ മേൽനോട്ടത്തിൽ തമിഴ്നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിയെഴുതാൻ പോന്ന നീക്കങ്ങളാണ് നടക്കുന്നത്.
വിജയ്യുടെ ജനപ്രീതി വോട്ടാക്കി മാറ്റാൻ ബിജെപി മുന്നോട്ടുവെച്ച വാഗ്ദാനങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. ബിജെപി സഖ്യത്തിൻ്റെ ഭാഗമായാൽ വിജയ്ക്ക് ഉപമുഖ്യമന്ത്രി പദമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നാണ് സൂചന. ടിവികെയ്ക്കായി സീറ്റ് വിഭജന ചർച്ചകളിൽ 80 സീറ്റുകൾ വരെ ബിജെപി നീക്കിവെച്ചതായും റിപ്പോർട്ടുണ്ട്.
അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തിൽ കുറഞ്ഞ ഒന്നിനും വിജയ് തയ്യാറല്ലെന്ന നിലപാടാണ് ചർച്ചകളെ സങ്കീർണ്ണമാക്കുന്നത്. തൻ്റെ രാഷ്ട്രീയ അരങ്ങേറ്റത്തിൽ തന്നെ ഭരണത്തലവനാകണമെന്ന വാശിയിലാണ് വിജയ് എന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.