രാജ്യത്തെ വിവിധ പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്കും ക്രമക്കേടുകൾക്കുമെതിരെ ബെംഗളൂരുവിൽ പ്രതിഷേധം സംഘടിപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി). ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിന് പിന്നാലെയാണ് ബെംഗളൂരുവിലും സമര പരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഇന്ന് വൈകിട്ട് 4 മുതൽ 6 വരെ ഫ്രീഡം പാർക്കിലാണ് പ്രതിഷേധം നടക്കുക. അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ഉൾപ്പെടെ വിവിധ വിഭാഗങ്ങളിൽപ്പെട്ടവർ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് സിജെപി വക്താവ് സൗരവ് ദാസ് അറിയിച്ചു.

ഡൽഹിയിലെ ജന്തർ മന്തറിൽ നേരത്തെ സംഘടിപ്പിച്ച പ്രതിഷേധത്തിൽ നൂറുകണക്കിന് യുവാക്കളും വിദ്യാർഥികളും പങ്കെടുത്തിരുന്നു. പരീക്ഷാ നടത്തിപ്പിലെ വീഴ്ചകൾ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്നതാണെന്നും വിഷയത്തിൽ കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.

Related Posts