കാവേരി നദീജല വിതരണവുമായി ബന്ധപ്പെട്ട് തമിഴ്നാടിന് ഇന്നുമുതൽ 15 ദിവസത്തേക്ക് പ്രതിദിനം 3,500 ഘനയടി വെള്ളം വിട്ടുനൽകാൻ കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി കർണാടകയ്ക്ക് നിർദേശം നൽകി.

ഇരു സംസ്ഥാനങ്ങളുടെയും വാദങ്ങൾ കേട്ട ശേഷമാണ് സമിതി ഈ തീരുമാനം അറിയിച്ചത്. കാവേരി നദിയിൽ നിലവിൽ ജലലഭ്യത കുറവായതിനാൽ തമിഴ്നാടിന് വെള്ളം വിട്ടുനൽകാൻ കഴിയില്ലെന്നായിരുന്നു കർണാടകയുടെ നിലപാട്. അതേസമയം, സുപ്രീംകോടതിയും കാവേരി ജലതർക്ക ട്രൈബ്യൂണലും നിർദേശിച്ച പ്രകാരം കർണാടക അടിയന്തരമായി വെള്ളം വിട്ടുനൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് 15 ദിവസത്തേക്കുള്ള പുതിയ ജലവിതരണ നിർദേശം സിഡബ്ല്യുആർസി പുറത്തിറക്കിയത്.

Related Posts