കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും തമ്മിൽ കൂടിക്കാഴ്‌ച നടത്തി. മംഗളൂരു യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഇരുനേതാക്കളും തമ്മിൽ കൂടിക്കാഴ്‌ച നടത്തിയത്. കർണാടകയിൽ മുഖ്യമന്ത്രി കസേരയെ ചൊല്ലി തർക്കം മുറുകുന്നതിനിടെയാണ് കൂടിക്കാഴ്ച.

സിദ്ധരാമയ്യയുടെ പക്ഷത്തെ പ്രമുഖ നേതാക്കൾ കൂടിക്കാഴ്‌ചയിൽ പങ്കെടുത്തു. മന്ത്രിമാരായ സമീർ അഹമ്മദ് ഖാൻ, ജി. പരമേശ്വര, സതീഷ് ജർകിഹോലി എന്നിവരാണ് കൂടിക്കാഴ്‌ചയിൽ പങ്കെടുത്തത്. ഡി.കെ. ശിവകുമാറുമായി അടുത്തുനിൽക്കുന്ന ലക്ഷ്മി ഹെബ്ബാൾകറും ചർച്ചയിൽ പങ്കെടുത്തിരുന്നു. കൂടിക്കാഴ്ച്‌ചയുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. സമവായ ശ്രമങ്ങളോട് സിദ്ധരാമയ്യ വിഭാഗവും ഡി.കെ. ശിവകുമാർ വിഭാഗവും വഴങ്ങുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.

Related Posts