ഇടുക്കി ചിന്നക്കനാലിലെ ഭൂമിയുമായി ബന്ധപ്പെട്ട കേസിൽ മാത്യു കുഴൽനാടൻ എംഎൽഎയ്ക്ക് വിജിലൻസ് നോട്ടീസ് അയച്ചു. ജനുവരി 16ന് തിരുവനന്തപുരം വിജിലന്‍സ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസ്. ചിന്നക്കനാലിൽ 50 സെന്റ് അധിക ഭൂമി കൈവശം വച്ചതിനാണ് കേസ്.
കേസിൽ പതിനാറാം പ്രതിയാണ് കുഴൽനാടൻ. ഇടുക്കി ചിന്നക്കനാലിൽ സർക്കാർ ഭൂമി കൈയേറി റിസോർട്ട് നിർമിച്ചെന്ന കേസിൽ മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരെ ഇഡി അന്വേഷണം നടത്തുന്നുണ്ട്.