പ്രായപൂർത്തിയാകാത്ത ബോക്സിങ് താരത്തെ പീഡിപ്പിച്ചെന്ന പരാതിയിൽ ബാംഗ്ലൂർ കണ്ഠീരവ സ്റ്റേഡിയത്തിലെ ലയൺസ് ബോക്സിങ് ക്ലബ്ബിലെ പരിശീലകൻ അറസ്റ്റിൽ. 10 വർഷമായി ബോക്സിങ് ക്ലബ്ബിൽ പരിശീലിക്കുന്ന 17 വയസ്സുകാരി നൽകിയ പരാതിയിലാണ് അറസ്റ്റ്. ബോക്സിങ് പരിശീലകനായ രാമചന്ദ്ര (50) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ 4 വർഷമായി രാമചന്ദ്ര പീഡിപ്പിച്ചിരുന്നതായും വിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയിൽ പറഞ്ഞു. കഴിഞ്ഞ ആഴ്ച ചെന്നൈയിൽ ബോക്സിങ് മത്സരത്തിനു പോയപ്പോൾ രാമചന്ദ്ര മുറിയിലേക്ക് വിളിച്ച് ഉപദ്രവിച്ചെന്നാണ് പരാതി.