ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ പടക്ക നിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 13 പേർ മരച്ചു. ദീസ പട്ടണത്തിനടുത്തുള്ള യൂണിറ്റിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തെ തുടർന്ന് കെട്ടിടത്തിൻ്റെ ചില ഭാഗങ്ങൾ തകർന്നു വീണു. അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. സംഭവത്തിൽ 7 തൊഴിലാളികൾ മരിച്ചു, കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനും അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനുമുള്ള പ്രവർത്തനം പുരോഗമിക്കുകയാണെന്ന് ബനസ്‌കന്ത പൊലീസ് സൂപ്രണ്ട് അക്ഷയ്രാജ് മക്വാന പറഞ്ഞു.

Related Posts