ബംഗാളിലെ പുരുലിയ ജില്ലയിലെ നാഷണൽ ഹൈവേയിൽ വെള്ളിയാഴ്ച രാവിലെ എസ്.യു.വിയും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 9 പേർ മരിച്ചു. പശ്ചിമ ബംഗാളിലെ ബലറാംപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള നംഷോൾ ഗ്രാമത്തിന് സമീപം രാവിലെ 6.30 ഓടെയാണ് അപകടം നടന്നത്. ട്രക്കും ഒരു ബൊലേറോ എസ്.യുവിയും ഹൈവേയിൽ വെച്ച് നേർക്കുനേർ കുട്ടിയിടിച്ചതിനെ തുടർന്ന് എസ്.യു.വിയിൽ പ്രവേശിപ്പിച്ച 9 പേരും മരിച്ചു.
ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു- ബലറാംപൂർ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് സൗമ്യദീപ് മല്ലിക് പറഞ്ഞു. ബംഗാളിലെ പുരുലിയയിലെ അദബാന ഗ്രാമത്തിൽ നിന്ന് അയൽദേശമായ തിലൈതാൻഡിലേക്ക് യാത്ര ചെയ്യുകയായിരുന്നു അവർ. ഇടിയുടെ ആഘാതത്തിൽ എസ്.യു.വി പൂർണമായും തകർന്നു.
അടിയന്തര സേവന പ്രവർത്തകരും നാട്ടുകാരും സ്ഥലത്തെത്തി അപകടത്തിൽപ്പെട്ടവരെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് എത്തിച്ചെങ്കിലും എല്ലാവരും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചുവെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തിൽ അമിത വേഗതയും അശ്രദ്ധയുമാണ് അപകടത്തിന് കാരണമായതെന്ന് കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു.