ശബരിമല സ്വർണക്കൊള്ള: അന്വേഷണത്തിന് ആറാഴ്ച കൂടി സമയം അനുവദിച്ച് ഹൈക്കോടതി
ശബരിമല സ്വർണക്കൊള്ള അന്വേഷണത്തിന് ആറാഴ്ച കൂടി സമയം അനുവദിച്ച് ഹൈക്കോടതി. കേസ് ജനുവരി 19ന് വീണ്ടും പരിഗണിക്കും. അന്ന് തന്നെ എസ്ഐടി ഇടക്കാല റിപ്പോർട്ട് സമർപ്പിക്കും. അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി അറിയിച്ചു. ആവശ്യമെങ്കിൽ കൂടുതൽ ഉദ്യോഗസ്ഥരെ ടീമിൽ ഉൾപ്പെടുത്താൻ എസ്പിക്ക് അനുമതി നല്കി. ഡിസംബർ മൂന്നിന് കേസ് പരിഗണിച്ച കോടതി സിപിഎം നേതാവ് പത്മകുമാറിന്റെ അറസ്റ്റിനു ശേഷമുള്ള മെല്ലെ പോക്കിനെ വിമർശിച്ചിരുന്നു.
മത്സരിച്ചത് മേയര്‍ ആക്കുമെന്ന ഉറപ്പിൽ; അതൃപ്തി തുറന്ന് പറഞ്ഞ് ആര് ശ്രീലേഖ
തിരുവനന്തപുരം കോര്പ്പറേഷൻ മേയര്‍ സ്ഥാനം ലഭിക്കാത്തതിൽ അതൃപ്തി തുറന്ന് പറഞ്ഞ് ആര് ശ്രീലേഖ. തെരഞ്ഞെടുപ്പിൽ നിര്‍ത്തിയത് കൗണ്‍സിലറാകാൻ വേണ്ടി മാത്രമല്ലെന്നും മേയറാക്കുമെന്ന വാഗ്ദാനത്തിന്റെ പുറത്താണെന്നും ശാസ്തമംഗലം കൗണ്‍സിലര്‍ ആര്.ശ്രീലേഖ. മത്സരിക്കാൻ വിസമ്മതിച്ച തന്നെ മേയറാക്കുമെന്ന ഉറപ്പിലാണ് മത്സരിപ്പിച്ചത്. അങ്ങനെ പറയുന്നത് കേട്ടപ്പോള്‍ താനായിരിക്കും കോര്പ്പറേഷൻ തെരഞ്ഞെടുപ്പിന്റെ മുഖമെന്നാണ് കരുതിയത്. സ്ഥാനാര്‍ഥികള്‍ക്ക് എല്ലാവര്ക്കും വേണ്ടി പ്രവര്‍ത്തിക്കേണ്ട ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ് താനെന്നും പറഞ്ഞു. പത്തു സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാനുള്ള ചുമതലയും
സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്
സ്വർണവില കഴിഞ്ഞ ദിവസങ്ങളിൽ ചെറുതായൊന്ന് കുറഞ്ഞെങ്കിലും ഈ ആഴ്ച വിലയിൽ വീണ്ടും കുതിപ്പ് തുടങ്ങിയിരിക്കുകയാണ്. ഇന്നലെ പവന് 99,600 രൂപയായിരുന്നു വില. അതിൽ നിന്നും ഇന്ന് ഒറ്റയടിക്ക് 1,160 രൂപയാണ് വർധിച്ചത്. 1,00,760 രൂപയാണ് ഇന്നത്തെ ഒരു പവന് സ്വർണത്തിന്റെ വില. ഈ മാസം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. ഒരു ഗ്രാം സ്വർണത്തിന് 12,595 ആണ് ഇന്ന് വില. കഴിഞ്ഞ വർഷം അവസാനത്തോടുകൂടി സ്വർണ വില
മുൻഷി എന്ന ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ എൻ.എസ്. ഹരീന്ദ്രകുമാർ (മുൻഷി ഹരി) അന്തരിച്ചു
മുൻഷി എന്ന ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ തിരുമല സ്വദേശി മുൻഷി ഹരി എന്നറിയപ്പെട്ട എൻ.എസ്. ഹരീന്ദ്രകുമാർ (52) അന്തരിച്ചു. ഇലിപ്പോടുള്ള വീട്ടിലേക്കു നടന്നു പോകവേ റോഡരികിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു മാറ്റി. രാഷ്ട്രപതിയുടെ അവാർഡ് ഉൾപ്പെടെ കരസ്ഥമാക്കിയ ഹരി തിരുവനന്തപുരത്തെ സാംസ്കാരിക രംഗത്തു സജീവ സാന്നിധ്യമായിരുന്നു.
രാജസ്ഥാനിൽ ബസ് മറിഞ്ഞ് അപകടം; മൂന്ന് പേർ മരിച്ചു; 10 പേർക്ക് പരിക്ക്
രാജസ്ഥാനിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. 10 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേയ്ക്ക് മാറ്റി. മൂന്ന് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് അപകടമുണ്ടായത്.രാജസ്ഥാനിലെ അഹോറിലാണ് അപകടം നടന്നത്. സാഞ്ചോറിൽ നിന്ന് ജയ്പുരിലേയ്ക്ക് പോയ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. നാട്ടുകാരുരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
85 മണ്ഡലങ്ങളിൽ യുഡിഎഫിന് വിജയം ഉറപ്പ്; കോൺഗ്രസ് ലീഡേർസ് ക്യാമ്പിലെ വിലയിരുത്തൽ
യുഡിഎഫിന് നിയമസഭാ തെരഞ്ഞെടുപ്പിൽ 85 മണ്ഡലങ്ങളിൽ വിജയം ഉറപ്പാണെന്ന് സുൽത്താൻ ബത്തേരിയിൽ ചേർന്ന കോൺഗ്രസ് ലീഡേഴ്സ് ക്യാമ്പിലെ വിലയിരുത്തൽ. നേതൃയോഗത്തിലെ മേഖല തിരിച്ചുള്ള അവലോകനയോഗത്തിലാണ് ഈ വിജയസാധ്യത കണക്കു കൂട്ടിയത്. കോൺഗ്രസ് പ്രതീക്ഷിക്കുന്നത് കാസർഗോഡ് മൂന്ന് മണ്ഡലങ്ങളാണ്. കോഴിക്കോട് 8, കണ്ണൂർ 4, പാലക്കാട് 5, തൃശൂർ 6, ഇടുക്കി 4, ആലപ്പുഴ 4, കോട്ടയം 5, കൊല്ലം 6, തിരുവനന്തപുരം 4, എറണാകുളം 12 എന്നിങ്ങനെയാണ് പ്രതീക്ഷ. വയനാട്,
ഉണ്ണിയേശുവിൻ്റെ തിരുനാൾ കൊണ്ടാടി
മത്തിക്കരെ സെൻറ് സെബാസ്റ്റ്യൻ ഫൊറോന പള്ളിയിൽ ഉണ്ണിയേശുവിൻ്റെ തിരുനാൾ ആഘോഷം സമാപിച്ചു. കഴിഞ്ഞ ദിവസം നടന്ന കുർബാനയ്ക്ക് ജാലഹള്ളി സെൻറ് ക്ലാരറ്റ് കോളജ് പ്രിൻസിപ്പൽ ഫാ.തോമസ് തെന്നടിയിൽ മുഖ്യകാർമികത്വം വഹിച്ചു. നൊവേന, ലദീഞ്ഞ്, പ്രദക്ഷിണം എന്നിവയോടെ ഉണ്ണിയേശുവിൻ്റെ തിരുനാൾ സമാപിച്ചതായി വികാരി ഫാ.സെബാസ്റ്റ്യൻ ചെറുശേരി അറിയിച്ചു.
മഡുറോയെ പിടികൂടിയ സംഭവം; ബുദ്ധിശൂന്യ നടപടി: കമല ഹാരിസ്
മുൻ യുഎസ് വൈസ് പ്രസിഡണ്ട് കമല ഹാരിസ്, മുൻ വെനിസ്വേലൻ നേതാവ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയ സംഭവത്തിൽ പ്രസിഡണ്ട് ഡോണാൾഡ് ട്രംപിനെ വിമർശിച്ചു. മയക്കുമരുന്നിനെക്കുറിച്ചുള്ള ആശങ്കകളേക്കാൾ എണ്ണ താൽപ്പര്യങ്ങളാണ് ഓപ്പറേഷനെ നയിച്ചതെന്ന് ഹാരിസ് ആരോപിച്ചു. ട്രംപിന്റെ നടപടികൾ അമേരിക്കയെ സുരക്ഷിതമാക്കില്ലെന്നും നിർബന്ധിത ഭരണമാറ്റം മേഖലയെ അസ്ഥിരപ്പെടുത്തുകയും അമേരിക്കൻ ജീവിതത്തെ അപകടത്തിലാക്കുകയും ചെയ്യുമെന്ന് എക്സിലെ ഒരു പോസ്റ്റിൽ കമല ഹാരിസ് മുന്നറിയിപ്പ് നൽകി. ഈ നടപടി ബുദ്ധിശൂന്യമാണെന്നും
അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ചു; പണിമുടക്ക് ജനുവരി 27ന്
ബാങ്ക് ജീവനക്കാരുടെ സംഘടന ജനുവരി 27ന് രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് പ്രഖ്യാപിച്ചു. ആഴ്ചയിൽ 5 പ്രവൃത്തി ദിവസം നടപ്പിലാക്കണമെന്നാണ് ആവശ്യം. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ (യു എഫ് ബി യു) നേതൃത്വത്തിലാണ് ബാങ്ക് ജീവനക്കാർ പണിമുടക്കുക. നിലവിൽ ഞായറാഴ്ച കൂടാതെ ഓരോ മാസത്തെയും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലാണ് ബാങ്ക് ജീവനക്കാർക്ക് അവധിയുള്ളത്. ബാക്കിയുള്ള രണ്ട് ശനിയാഴ്ചകൾ കൂടി അവധിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടത്തുന്നത്. 27ന് പണിമുടക്ക് നടക്കുകയാണെങ്കിൽ
മേജർ രവിയുടെ സഹോദരനും നടനുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു
മേജർ രവിയുടെ സഹോദരനും നടനും, പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പി (62) അന്തരിച്ചു. പാലക്കാട് ഞാങ്ങാട്ടിരിയിലെ വസതിയിൽ വച്ചായിരുന്നു മരണം. കുട്ടിശങ്കരൻ – സത്യഭാമ ദമ്പതിമാരുടെ മകനായ കണ്ണൻ പട്ടാമ്പി സംവിധായകൻ മേജർ രവിയുടെ സഹോദരനാണ്.കീർത്തിചക്ര, പുലിമുരുകൻ, പുനരധിവാസം, അനന്തഭദ്രം, ഒടിയൻ, വെട്ടം, ക്രേസി ഗോപാലൻ, കാണ്ഡഹാർ, തന്ത്ര, 12 th മാൻ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.