ചിന്നക്കനാലിലെ ഭൂമിയുമായി ബന്ധപ്പെട്ട കേസ്;മാത്യു കുഴൽനാടൻ എംഎൽഎയ്ക്ക് വിജിലൻസ് നോട്ടീസ്
ഇടുക്കി ചിന്നക്കനാലിലെ ഭൂമിയുമായി ബന്ധപ്പെട്ട കേസിൽ മാത്യു കുഴൽനാടൻ എംഎൽഎയ്ക്ക് വിജിലൻസ് നോട്ടീസ് അയച്ചു. ജനുവരി 16ന് തിരുവനന്തപുരം വിജിലന്സ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസ്. ചിന്നക്കനാലിൽ 50 സെന്റ് അധിക ഭൂമി കൈവശം വച്ചതിനാണ് കേസ്. കേസിൽ പതിനാറാം പ്രതിയാണ് കുഴൽനാടൻ. ഇടുക്കി ചിന്നക്കനാലിൽ സർക്കാർ ഭൂമി കൈയേറി റിസോർട്ട് നിർമിച്ചെന്ന കേസിൽ മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരെ ഇഡി അന്വേഷണം നടത്തുന്നുണ്ട്.
മദ്രാസ് സർവ്വകലാശാലയിൽ ദ്രാവിഡ ഭാഷാ വിവർത്തന ശില്പശാല
മദ്രാസ് യൂണിവേഴ്സിറ്റിയും ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റേർസ് അസോസിയേഷൻ, ബംഗളൂരിൻ്റെയും സംയുക്താഭിമുഖ്യത്തിൽ തമിഴ് – കന്നട- തെലുങ്ക് വിവർത്തന ശില്പശാല സംഘടിപ്പിച്ചു. അസോസിയേഷൻ പ്രസിഡണ്ട് ഡോ. സുഷമ ശങ്കറിൻ്റെ അധ്യക്ഷതയിൽ മദ്രാസ് യൂണിവേഴ്സിറ്റിയിലെ പ്ലാറ്റിനം ജൂബിലി ആഡിറ്റോറിയത്തിൽ നടന്ന ശില്പശാല ഡയറക്ടർ ഡോ.ദേവമൈന്ദൻ ഉദ്ഘാടനം ചെയ്തു.ചെന്നൈ കന്നഡ സംഘം അദ്ധ്യക്ഷൻ വസന്ത് ഹെഗ്ഡെ മുഖ്യാതിഥിയായി. കന്നട ഡിപ്പാർട്ട്മെൻറ് മുഖ്യസ്ഥ പ്രൊഫ. തമിഴ് ശെൽവി, തെലുങ്ക് ഡിപ്പാർട്ട്മെൻറ് മുഖ്യസ്ഥൻ ഡോ. വിസ്തലി ശങ്കരാറാവു
കലണ്ടർ പ്രകാശന കർമ്മം നിർവഹിച്ചു
SKSSF ജില്ലാകമ്മിറ്റി ഈ വർഷം പുറത്തിറക്കിയ കലണ്ടറിൻ്റെ പ്രകാശന കർമ്മം മലബാർ മുസ്ലിം അസോസിയേഷൻ ഷാഫി മസ്ജിദിൽ വെച്ച് എംഎംഎ സെക്രട്ടറി കെ സി അബ്ദുൽ ഖാദർ, എംഎംഎ ഖത്തീബിന് നൽകി നിർവഹിച്ചു. ചടങ്ങിൽ ഷംസുദ്ദീൻ കൂടാളി, ഹാഫിള് ഫൈസൽ, യൂനുസ് ഫൈസി, ഷെഫീഖ് മുസ്ലിയാർ ഇമ്രാൻ ഫൈസി എന്നിവർ പങ്കെടുത്തു.
ശബരിമല സ്വർണക്കൊള്ള കേസ്, തന്ത്രി കണ്ഠരര് രാജീവര് കസ്റ്റഡിയിൽ
ശബരിമല സ്വർണക്കൊള്ള കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവര് കസ്റ്റഡിയിൽ. പ്രത്യേക അന്വേഷണ സംഘമാണ് തന്ത്രിയെ കസ്റ്റഡിയില്‍ എടുത്തത്. പോറ്റിക്ക് വാതിൽ തുറന്ന് കൊടുത്തത് തന്ത്രിയാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. തന്ത്രി ദേവസ്വം ബോർഡിൽ നിന്നും ശമ്പളം കൈപ്പറ്റുന്നയാളെന്നും അഴിമതി നിരോധന പരിധിയിലും തന്ത്രി ഉൾപ്പെടുo പോറ്റി സ്വർണ തട്ടിപ്പ് നടത്തിയ വിവരം തന്ത്രിക്കറിയാമായിരുന്നു എന്നുമുള്ള വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. തന്ത്രി ദേവസ്വം ബോർഡിൽ നിന്നും ശമ്പളം കൈപ്പറ്റുന്നയാളായതിനാൽ
പുതിയ ഓഫീസ് തുറന്ന് വി.കെ. പ്രശാന്ത് എംഎൽഎ
പുതിയ ഓഫീസ് തുറന്ന് വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്ത്. തിരുവനന്തപുരം മരുതംകുഴിയിൽ എംഎൽഎയുടെ നേതൃത്വത്തിൽ തുടങ്ങിയ വൈബ് സൊസൈറ്റിയുടെ കെട്ടിടത്തിലാണ് പുതിയ ഓഫീസ്. വികസനത്തിലാണ് തനിക്ക് താല്പര്യമെന്നും അത് പ്രവർത്തിയിലൂടെ തെളിയിക്കുമെന്നും ഓഫീസ് ഉദ്ഘാടനത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പിൽ എവിടെ മത്സരിക്കണം എന്നത് പാർട്ടി തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നൻമ ബംഗ്ലുരു കേരള സമാജം സീനിയർ വിങ്ങ് ഭാരവാഹികളെ തിരഞ്ഞെടുത്തു
നൻമ ബംഗ്ലുരു കേരള സമാജം സീനിയർ വിങ്ങ് ഭാരവാഹികളെ തിരഞ്ഞെടുത്തു. ഓഫീസ് ബെയറർമാരായിമനോഹരൻ എം (മെന്റർ), ശിവൻ കുട്ടി പി ആർ (ചെയർമാൻ), ഗോപാലകൃഷ്ണൻ കെ കൺവീനർ, വൽസൻ സി ആർ (വൈസ് ചെയർമാൻ), മോഹനൻ കെ കെ (കോ ഓർഡിനേറ്റർ), സി കെ മണി (ജോയിന്റ് കൺവീനർ), സുരേന്ദ്രനാഥ് ടി (ജോയിന്റ് കോ ഓർഡിനേറ്റർ) നൻമ ബംഗ്ലുരു കേരള സമാജം എക്സിക്യൂട്ടീവ് അംഗങ്ങൾ സീനിയർ വിംഗ്മോഹനൻ കെ കെ,
വിജയ് നായകനാകുന്ന ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ മദ്രസ് ഹൈക്കോടതിയുടെ ഉത്തരവ്
വിജയ് നായകനാകുന്ന ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ മദ്രസ് ഹൈക്കോടതിയുടെ ഉത്തരവ്. സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് നൽകാൻ കോടതി നിർദേശിച്ചു. സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ ഉടൻ പുറത്തുവിടുമെന്നറിയുന്നു. നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ്, സെൻസർ സർട്ടിഫിക്കറ്റ് നൽകുന്നത് വൈകിപ്പിക്കുന്ന സെൻസർ ബോർഡ് നടപടിക്കെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.
ഓട്ടോയിൽനിന്നു തെറിച്ചു വീണ് ആറാം ക്ലാസുകാരനു ദാരുണാന്ത്യം
ഓട്ടോറിക്ഷയിൽ നിന്നും തെറിച്ചു വീണ് ആറാം ക്ലാസുകാരന് ദാരുണാന്ത്യം. മലപ്പുറം കളത്തിൻപടി സ്വദേശി ഷാദിൻ(12) ആണ് മരിച്ചത്. വാഹനത്തിന് കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കാൻ ഓട്ടോറിക്ഷ വെട്ടിച്ചപ്പോഴാണ് സംഭവം. ഇന്നലെ രാത്രി മലപ്പുറം ചെങ്ങര പള്ളിപ്പടിയിൽ വച്ചാണ് അപകടമുണ്ടായത്. മഞ്ചേരി പുല്ലൂർ സ്കൂളിലെ വിദ്യാർഥിയാണ് ഷാദിൻ. ഗുരുതര പരിക്കേറ്റ ഷാദിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആലപ്പുഴയിൽ വീണ്ടും ആശങ്കയായി പക്ഷിപ്പനി
ആലപ്പുഴയിൽ വീണ്ടും ആശങ്കയായി പക്ഷിപ്പനി. അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ, പള്ളിപ്പാട് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പക്ഷിപ്പനി നിയന്ത്രണത്തിൻ്റെ ഭാഗമായി പ്രഭവകേന്ദ്രങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ വളർത്തു പക്ഷികളെ ശാസ്ത്രീയമായി കൊന്ന് നശിപ്പിക്കുന്ന പ്രവർത്തനങ്ങൾ ഇന്നും നാളെയുമായി നടത്തും. കോഴി, താറാവ്, കാട എന്നിവ അടക്കം 13,785 വളർത്തു പക്ഷികളെ കള്ളിങ്ങ് നടത്തും. 10 കിലോമീറ്റർ ചുറ്റളവിലെ 33 തദ്ദേശ സ്ഥാപനങ്ങളിൽ ഒരാഴ്ച നിയന്ത്രണം ഏർപ്പെടുത്തി. പക്ഷികളുടെ മുട്ട,
ഗോവ പ്രവാസി മലയാളി സാഹിത്യ കൂട്ടായ്മ കഥാമത്സരം – 2025; വിജയികളെ പ്രഖ്യാപിച്ചു
മലയാള ഭാഷയും മലയാളികളുടെ രചനാപരമായ കഴിവുകളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗോവ പ്രവാസി മലയാളി സാഹിത്യ കൂട്ടായ്മ, സംഘടിപ്പിച്ച ദേശീയതലത്തിൽ കഥാമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം എൻ ആർ സുരേഷ് കുമാറിൻ്റെ അങ്കിൾ പൊൻസ് ക്യാബിൻ എന്ന കഥയ്ക്ക് ലഭിച്ചു. രണ്ടാം സമ്മാനം രമ പ്രസന്ന പിഷാരടിയുടെ ദൈവത്തിനുള്ള കത്തുകൾ എന്ന കഥയ്ക്കും മൂന്നാം സമ്മാനം തുളസി മണിയാറിൻ്റെ ശവാധിപത്യം എന്ന കഥയ്ക്കും ലഭിച്ചു. വിജയികൾക്കുള്ള സമ്മാനദാനം സാഹിത്യ