ഇറാനിലെ സ്കൂളിൽ കൊല്ലപ്പെട്ട വിദ്യാർഥികളുടെ എണ്ണം 115 ആയി
ഇറാനിലെ മിനാബിൽ സ്കൂളിന് നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട വിദ്യാർഥികളുടെ എണ്ണം 115 ആയി. ആക്രമണത്തിന്റെ ലക്ഷ്യമായ ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ താവളത്തിന് സമീപമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പെൺകുട്ടികളുടെ പ്രാഥമിക വിദ്യാലയത്തിന് നേരെയാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. സ്കൂളിന് നേരെയുണ്ടായ ആക്രമണം ക്രൂരമായ പ്രവൃത്തിയാണെന്നും ആക്രമണകാരികൾ നടത്തിയ എണ്ണമറ്റ കുറ്റകൃത്യങ്ങളുടെ രേഖയിലെ മറ്റൊരു കറുത്ത പേജ് ആണെന്നും പ്രസിഡണ്ട് മസൂദ് പെഷേഷ്കിയാൻ പറഞ്ഞു.
കെ.എൻ.എസ്.എസ് കരയോഗങ്ങളിൽ പൊങ്കാല മഹോത്സവം
സി വി രാമൻ നഗർ / തിപ്പസന്ദ്ര കരയോഗത്തിൻ്റെ പൊങ്കാല മഹോത്സവം ന്യൂ മല്ലേഷ്പാളയത്തിലെ ശ്രീ ജലകണ്ടേശ്വര ദേവസ്ഥാനത്തിൽ മാർച്ച് 3നു രാവിലെ 8.30 മണി മുതൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 9845216052, 9342138151 ൽ ബന്ധപ്പെടുക കെ എൻ എസ് എസ് കരയോഗങ്ങളിൽ പൊങ്കാല മഹോത്സവം ഹലസൂരു കരയോഗം എല്ലാ വർഷത്തെ പോലെ ഈ വർഷവും ശ്രീ അയ്യപ്പ ക്ഷേത്ര കമ്മിറ്റിയുമായി ചേർന്ന് പൊങ്കാല മഹോത്സവം മാർച്ച് 3
2026 ടി20 ലോകകപ്പ്; ഇന്ത്യയ്ക്ക് ഇന്ന് ജീവന്മരണ പോരാട്ടം
2026 ടി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് ജീവന്മരണ പോരാട്ടം. സൂപ്പർ എട്ടിൽ വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യയുടെ അതിനിർണായകമായ മത്സരം ഇന്ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കും. വൈകിട്ട് ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. ഇരു ടീമുകളുടെയും നിലനിൽപ്പിനായുള്ള പോരാട്ടമാണ് ഇന്ന് ഈഡൻ ഗാർഡൻസിൽ അരങ്ങേറുക. സെമി ഫൈനലിന് മുൻപുള്ള ഒരു ‘നോക്കൗട്ട്’ മത്സരത്തിന്‍റെ പ്രതീതിയാണ് ഈ പോരാട്ടത്തിനുള്ളത്. ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്നവർക്ക് ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം സെമിയിലേക്ക് മുന്നേറാം. നിലവിൽ രണ്ട് മത്സരങ്ങളിൽ
ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടുവെന്ന് ഡോണൾഡ് ട്രംപ്
അമേരിക്ക – ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടുവെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് പറഞ്ഞു. ചരിത്രത്തിലെ തന്നെ ഏറ്റവും പൈശാചികനായ മനുഷ്യൻ കൊല്ലപ്പെട്ടുവെന്നാണ് ട്രംപ് അവകാശപ്പെട്ടത്. ഇറാനിൽ ആക്രമണം തുടരുമെന്നും ട്രംപ് വ്യക്തമാക്കി. ഇറാനിയന്‍ പൗരന്‍മാർക്ക് രാജ്യം തിരിച്ചുപിടിക്കാനുള്ള അവസരമാണെന്നും ട്രംപ് പറഞ്ഞു. ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതോടെ പശ്ചിമേഷ്യയിലും ലോകം മുഴുവനും സമാധാനം ഉണ്ടാകുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം നിരോധിച്ച് ഇറാൻ; ഇന്ത്യക്ക് തിരിച്ചടിയായേക്കും
തന്ത്രപ്രധാനമായ വ്യാപാര പാത ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം നിരോധിച്ച് ഇറാൻ. ലോകത്തെ എണ്ണ വ്യാപാരത്തിന്റെ പ്രധാന ഇടനാഴിയാണ് ഇതോടെ നിശ്ചലമായിരിക്കുന്നത്. ഇതുവഴിയാണ് ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ പകുതിയോളവും. ഏകദേശം 25 ലക്ഷം ബാരൽ എണ്ണയാണ് ദിവസേന ഹോർമുസ് വഴി രാജ്യത്തെത്തുന്നത്. ഇതോടെ ക്രൂഡ് ഓയിൽ വിതരണത്തിൽ അനിശ്ചിതത്വങ്ങൾ സൃഷ്ടിക്കപ്പെടാമെന്നാണ് വിലയിരുത്തലുകൾ. ഹോർമുസ് കടലിടുക്ക് നിശ്ചലമായതോടെ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിലും കനത്ത പ്രതിസന്ധിയുണ്ടാകും. യുഎഇ, ഇറാഖ്, സൗദി അറേബ്യ,കുവൈറ്റ് എന്നീ
ഇറാൻ-ഇസ്രായേൽ സംഘർഷം; സമാധാനത്തിന് ആഹ്വാനം ചെയ്ത് ഇന്ത്യ
ഇസ്രയേലും അമേരിക്കയും ഇറാനെതിരെ നടത്തിയ ആക്രമണങ്ങളിലും ഇറാൻ നടത്തിയ പ്രത്യാക്രമണത്തിലും ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. സമാധാനത്തിന് ആഹ്വാനം ചെയ്തുകൊണ്ട് വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കി. അമേരിക്കയുടേയോ ഇസ്രയേലിന്റെയോ പേര് ഇറാനില്‍ നടന്ന ആക്രമണങ്ങളെ അപലപിക്കുന്ന പ്രസ്താവനയില്‍ വിദേശകാര്യ മന്ത്രാലയം പരാമര്‍ശിച്ചിട്ടില്ല. സാധാരണ ജനങ്ങളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്കുന്ന വിധത്തില്‍ പ്രവര്‍ത്തിക്കണം. സംഘര്‍ഷങ്ങളുടെ ഭാഗമായ എല്ലാ കക്ഷികളും സംയമനം പാലിക്കണം. അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിനും ചര്‍ച്ചകളും നയതന്ത്ര ഇടപെടലും
അയർലൻഡിൽ മലയാളി യുവതിയെ കാണാതായെന്ന് പരാതി
അയർലൻഡിൽ മലയാളി യുവതിയെ കാണാതായെന്ന് പരാതി. ഡബ്ലിനിലെ ചെറിവുഡിൽ താമസിക്കുന്ന അശ്വതി രാജശേഖരനെ(26)യാണ് കാണാതായത്. ബംഗുളൂരുവിലെ മലയാളി കുടുംബത്തിലെ അംഗമാണ് അശ്വതി. ഒരു കമ്പനിയിൽ ബിസിനസ് അനലിസ്റ്റ് ആയി ജോലി ചെയ്യുകയാണ് അശ്വതി. നിലവിൽ ജോലി ചെയ്യുന്ന കമ്പനിയിലെ പ്രോജക്ട് വർക്കുമായി ബന്ധപ്പെട്ട് അശ്വതിക്ക് ലെറ്റര്‍കെന്നിയിലേക്ക് സ്ഥലംമാറ്റം ലഭിച്ചിരുന്നു. ശനിയാഴ്ച ലെറ്റർ കെന്നിയിലേക്ക് പോകേണ്ടതായിരുന്നു. വെള്ളിയാഴ്ച ജോലിക്ക് ശേഷം താമസ സ്ഥലത്ത് എത്താത്തതിനെത്തുടർന്ന് സുഹൃത്തുക്കളാണ് പോലീസിൽ പരാതി നൽകിയത്.
ദാനത്തിലൂടെ സാമൂഹിക സന്തുലിതത്വം നിലനിർത്താൻ കഴിയുന്നു: ഡോ:എൻ.എ. മുഹമ്മദ്
മനുഷ്യർ പരസ്പരം സാമൂഹിക കടപ്പാടുകളോട് സഹകരിച്ചും തൻ്റെ സമ്പത്തിൻ്റെ ഒരംശം മറ്റുള്ളവർക്കായ് നീക്കിവെച്ചും ജീവിക്കുന്നതിലൂടെ സാമൂഹിക സന്തുലിതത്വം നിലനിർത്താൻ കഴിയുന്നുവെന്ന് മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡണ്ട് ഡോ:എൻ.എ മുഹമ്മദ് പറഞ്ഞു. മറ്റുള്ളവരെ പ്രയാസങ്ങളിൽ സഹായിച്ചും സാമൂഹിക തിന്മകൾക്കെതിരെ പ്രതികരിച്ചും നാം നിലകൊള്ളുബോൾ സമൂഹങ്ങൾക്കിടയിൽ സ്നേഹവും സഹാനുഭൂതിയും വർദ്ദിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലബാർ മുസ്ലിം അസോസിയേഷൻ റംസാൻ റിലീഫ് കിറ്റ് വിതരണത്തിൻ്റെ ഉൽഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ. പി. ഉസ്മാൻ
ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ സ്വർണ്ണമാല മോഷ്ടിച്ചു
കോഴിക്കോട് ബേപ്പൂര്‍ അരക്കിണറിൽ ഉറക്കത്തിനിടെ വീട്ടമ്മയുടെ ഒന്നേമുക്കാലോളം പവന്റെ സ്വർണ്ണമാല മോഷ്ടിച്ചു. പാറപ്പുറം ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന നെല്ലിശേരി കുത്തുപ്പാറ പറമ്പില്‍ ഷെര്‍ലി (49)യുടെ മാലയാണ് മോഷ്ടിച്ചത്. പുലർച്ച 1 മണിയോടെയാണ് സംഭവം. വീടിന്റെ ഓടിളക്കിയാണ് മോഷ്ടാവ് അകത്ത് കയറിയത്. ബേപ്പൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അജിത് പവാറിന്‍റെ മരണം: വിമാനത്താവളത്തിൽ സുരക്ഷാ വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്
അജിത് പവാറിന്‍റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ ബാരാമതി വിമാനത്താവളത്തിലെ സുരക്ഷാ വീഴ്ചകളും അപര്യാപ്തമായ സൗകര്യങ്ങളും ചൂണ്ടിക്കാട്ടി അന്വേഷണ റിപ്പോർട്ട് പുറത്ത്. എൻ.സി.പി നേതാവും മുൻ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിന്‍റെ വിമാന അപകടം നടന്ന് ഒരു മാസത്തിന് ശേഷം എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി) പുറത്തുവിട്ട പ്രാഥമിക റിപ്പോർട്ടിലാണ് നിർണായക വിവരങ്ങളുള്ളത്. സംഭവസമയത്ത് വിമാനത്താവളത്തിൽ കാഴ്‌ചപരിധി വെറും 3 കിലോമീറ്റർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ലാൻഡിങ്ങിനുള്ള ആധുനിക സംവിധാനങ്ങളുടെ അഭാവവും, കുറഞ്ഞ