ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പദ്ധതി ഭരണസ്ഥിരത ഉറപ്പാക്കുമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പദ്ധതി ഭരണസ്ഥിരത ഉറപ്പാക്കുമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാഷ്ട്രപതി ദ്രൗപദി മുര്‍മു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പദ്ധതിക്ക് ഭരണത്തില്‍ സ്ഥിരത ഉറപ്പാക്കാന്‍ കഴിയും. സംസ്ഥാനങ്ങളുടെ മേലുള്ള സാമ്പത്തികഭാരം കുറയ്ക്കുക, രാജ്യത്തിന് ഗുണകരമായ നയരൂപീകരണങ്ങളുടെ ദൗർബല്യം തടയുക, തുടങ്ങി ഒട്ടേറെ ആനുകൂല്യങ്ങള്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പദ്ധതിക്ക് വാഗ്ദാനം ചെയ്യാന്‍ കഴിയുമെന്നു രാഷ്ട്രപതി
ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ ഇന്ന് ഫൈനൽ പോരാട്ടം
ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ ഇന്ന് ഫൈനൽ പോരാട്ടം. ഇറ്റലിയുടെ ലോക ഒന്നാം നമ്പർ താരം യാനിക് സിന്നർ ജർമനിയുടെ രണ്ടാം നമ്പർ താരം അലക്സാണ്ടർ സ്വരേവുമാണ് കലാശപ്പോരിൽ ഏറ്റുമുട്ടുന്നത്. സെമിയിൽ യുഎസിൻ്റെ 21-ാം സീഡ് ബെൻ ഷെൽട്ടണെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് സിന്നർ ഫൈനലിൽ പ്രവേശിച്ചത്. സെർബിയയുടെ നൊവാക് ജോക്കോവിച്ച് പരിക്കിനെ തുടർന്ന് പിന്മാറിയതോടെ സ്വരേവ് ഫൈനലിലെത്തിയത്. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് രണ്ടിനാണ് ഫൈനൽ. 2020ൽ യുഎസ്
പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധൻ ഡോക്ടർ കെ എം ചെറിയാൻ അന്തരിച്ചു
പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധൻ ഡോക്ടർ കെ എം ചെറിയാൻ (82) അന്തരിച്ചു. കഴിഞ്ഞ ദിവസം രാത്രി 11.50ന് മണിപ്പാൽ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ബംഗളൂരുവിൽ സുഹൃത്തിൻ്റെ മകൻ്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടി എത്തിയതായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ആദ്യമായി കൊറോണറി ആർട്ടറി ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയ ഡോക്ടറാണ് ചെറിയാൻ. 1975ൽ അദ്ദേഹം ഇന്ത്യയിൽ ആദ്യത്തെ കൊറോണറി ആർട്ടറി ബൈപാസ് ശസ്ത്രക്രിയ നടത്തി. 1991ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.
സംവിധായകന്‍ ഷാഫി (56)അന്തരിച്ചു.
പ്രശസ്ത സംവിധായകന്‍ ഷാഫി (56)അന്തരിച്ചു. ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് ഈ മാസം 16-നാണ് ഷാഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ദിവസങ്ങളോളം കഠിനമായ തലവേദനയും ഉറക്കമില്ലായ്മയും അനുഭവപ്പെട്ടതിനെത്തുടർന്നാണ് ഷാഫി ചികിത്സതേടിയത്. വിദഗ്ധ പരിശോധനയിൽ തലച്ചോറിലെ രക്തസ്രാവം കണ്ടെത്തി. ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യനില വഷളായതിനെത്തുടർന്ന് വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ഭാര്യ: ഷാമില. മക്കൾ: അലീമ, സൽമ. സംവിധായകനും തിരക്കഥാകൃത്തുമായ റാഫി സഹോദരനാണ്. മൃതദേഹം കറുകപ്പിള്ളിയിലെ വീട്ടിലെത്തിച്ചു. ഞായറാഴ്ച രാവിലെ 9.30 മുതൽ ഒരുമണിവരെ മണപ്പാട്ടിപ്പറമ്പ് കൊച്ചിൻ
ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20 മത്സരവും ജയിച്ച് ടീം ഇന്ത്യ
ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20 മത്സരവും ജയിച്ച് ടീം ഇന്ത്യ. തിലക് വർമയുടെ തകർപ്പൻ ചെറുത്തുനിൽപ്പാണ് ഇന്ത്യക്ക് രണ്ടു വിക്കറ്റിൻ്റെ ജയം സമ്മാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19.2 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 55 പന്തിൽ അഞ്ചു സിസ്കും നാലു ഫോറുമുൾപ്പെടെ 72 റൺസെടുത്ത തിലക് വർമയുടെ
ചിയാൻ വിക്രം ചിത്രം വീര ധീര ശൂരൻ മാർച്ച് 27ന് തിയേറ്ററുകളിൽ
എസ്. യു. അരുൺ കുമാറിൻ്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം വീര ധീര ശൂരൻ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ മാർച്ച് 27ന് റിലീസാകും. ആക്ഷൻ ത്രില്ലർ വീര ധീര ശൂരൻ, പ്രേക്ഷകന് ഗംഭീര തിയേറ്റർ എക്സ്പീരിയനസ് സമ്മാനിക്കുമെന്നുറപ്പാണ്. ചിയാൻ വിക്രം, എസ്.ജെ. സൂര്യ, സുരാജ് വെഞ്ഞാറമ്മൂട്, ദുഷാര വിജയൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം തേനി ഈശ്വർ ആണ് നിർവഹിച്ചിരിക്കുന്നത്. ജി.കെ. പ്രസന്ന (എഡിറ്റിംഗ്), സി.എസ്.
എൻ എസ് എസ് കർണ്ണാടക യശ്വന്തപുരം കരയോഗത്തിൻ്റെ ആറ്റുകാൽ പൊങ്കാല മഹോത്സവം ഫെബ്രുവരി 13ന്
എൻ എസ് എസ് കർണ്ണാടക യശ്വന്തപുരം കരയോഗത്തിൻ്റെ നേതൃത്വത്തിൽ നടത്തിവരാറുള്ള ആറ്റുകാൽ പൊങ്കാല മഹോത്സവം ഈ വർഷവും ജാലഹള്ളി എം.ഇ.എസ് റോഡിലുള്ള ശ്രീ മുത്യാലമ്മ ദേവി ക്ഷേത്രങ്കണത്തിൽവെച്ച് 2025 ഫെബ്രുവരി 13 വ്യാഴo രാവിലെ 10 മുതൽ നടക്കും. പുലർച്ചെ 4 മണി മുതൽ ഗണപതി ഹോമത്തോടുകുടി ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് പൂലൂർ ശ്രീധരൻ നബൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ഭണ്ഡാര അടുപ്പിൽ അഗ്നി പകരുന്നതോടെ പൊങ്കാലയ്‌ക്കു തുടക്കമാകും. തുടർന്ന് പ്രസാദ
എം.ടി.വാസുദേവൻ നായർക്ക് രാജ്യത്തിന്‍റെ ആദരം. മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ
2025ലെ പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർക്ക് രാജ്യത്തിന്‍റെ ആദരം. മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകും. അഞ്ച് മലയാളികൾക്ക് പത്മ പുരസ്കാരമുണ്ട്.ഡോ. ജോസ് ചാക്കോ പെരിയപ്പുറം, നടി ശോഭന, നടൻ അജിത്, പി.ആർ ശ്രീജേഷ് എന്നിവർക്ക് പത്മഭൂഷൺ ലഭിച്ചു. ഐ.എം. വിജയനും കെ. ഓമനക്കുട്ടിയമ്മക്കും പത്മശ്രീയും ലഭിച്ചു.
ഇന്ത്യാവിഷൻ ചാനലിനായി കടം വാങ്ങിയ കേസ്; എം.കെ മുനീർ എംഎൽഎക്ക് കോടതി ശിക്ഷ വിധിച്ചു
ഇന്ത്യാവിഷൻ ചാനലിനായി കടം വാങ്ങിയ കേസിൽ എം കെ മുനീറിന് ശിക്ഷ വിധിച്ച് കോടതി. 2 കോടി 60 ലക്ഷം രൂപ ഒരു മാസത്തിനകം മടക്കി നല്കിയില്ലെങ്കില്‍ 6 മാസം തടവ് ശിക്ഷ അനുഭവിക്കണം. ഇന്ത്യാവിഷന്‍ എക്സിക്യൂട്ടീവ് ഡയറ്കടറായിരുന്ന ജമാലുദ്ദീന്‍ ഫാറൂഖും കേസില്‍ പ്രതിയാണ്. കോഴിക്കോട് സ്വദേശി മുനീർ അഹമ്മദില്‍ 1 കോടി 34 ലക്ഷം വാങ്ങിയ ശേഷം നല്കിയ ചെക്ക് മടങ്ങിയതാണ് കേസ്. അപ്പീല്‍ നല്കുമെന്ന് എം കെ
പത്മശ്രീ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ അവാർഡുകളുടെ ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ചു. മൂന്ന് പേരുടെ പട്ടികയാണ് ആദ്യം പുറത്തുവന്നത്. തമിഴ്‌നാട്ടിൽ നിന്നുള്ള വാദ്യകലാകാരൻ വേലു ആശാൻ, പാരാ അത്ലറ്റ് ഹർവീന്ദർ സിംഗ്, കുവൈറ്റിലെ യോഗ പരീശീലക ഷെയ്ക എ.ജെ. അൽ സഭാ, നാടോടി ഗായിക ബാട്ടൂൽ ബീഗം, സ്വാതന്ത്ര്യ സമരസേനാനി ലീബാ ലോ ബോ സർദേശായി, ഗൈനക്കോളജിസ്റ്റ് ഡോ. നീരജ് ഭാട്ടിയ എന്നിവർ ഉൾപ്പെടെ 31പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായത്.