ഭാര്യ പിണങ്ങിപ്പോയതിനുള്ള ദേഷ്യം തീ‌ർക്കാൻ പതിനേഴുകാരിയായ മകളുടെ നേരെ ആസിഡാക്രമണം നടത്തിയ പിതാവ് പിടിയിൽ. കർണാടക കരിക്കെ ആനപ്പാറ സ്വദേശി കെ.സി. മനോജാണ് പിടിയിലായത്. മനോജിനെ പാറക്കടവിലെ വീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തിൽ ഇയാളുടെ സഹോദരന്‍റെ 10 വയസുള്ള മകൾക്കും പൊള്ളലേറ്റു. സ്ഥിരം മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്ന ആളാണ് മനോജ്. ഇയാളിൽ നിന്ന് കുറച്ചുകാലമായി ഭാര്യയും മകളും പിണങ്ങിക്കഴിയുകയായിരുന്നു.

ഇവർ ഭാര്യാ സഹോദരന്‍റെ വീട്ടിൽ എത്തിയെന്ന് അറിഞ്ഞ് അവിടെയെത്തിയ മനോജ് ആക്രമണം നടത്തുകയായിരുന്നു. ആസിഡ് ആക്രമണത്തിന് പുറമേ വീട്ടിൽ അതിക്രമിച്ചുകയറൽ, കൊലപാതകശ്രമം തുടങ്ങിയ വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തി.

Related Posts