ഊഞ്ഞാൽ ആടുന്നതിനിടെ ബനിയൻ കഴുത്തിൽ കുടുങ്ങി പത്ത് വയസുകാരന് ദാരുണാന്ത്യം. പാലക്കാട് നല്ലേപ്പിള്ളി കറുപ്പുസ്വാമി- പ്രിയ ദമ്പതികളുടെ മകൻ അഭിനവ് ആണ് മരിച്ചത്. വീടിൻ്റെ സിറ്റൗട്ടിലെ ഊഞ്ഞാൽ കയറിൽ പിടിച്ച് ആടുന്നതിനിടെ ആണ് അപകടം ഉണ്ടായത്.

ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Related Posts