ഷാങ്ഹായ് അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിലെ ഏഷ്യന്‍ ന്യൂ ടാലന്റ് വിഭാഗത്തില്‍ മലയാളിയായ മീനാക്ഷി ജയന്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. മീനാക്ഷിയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത് വിക്‌ടോറിയ എന്ന മലയാള ചലച്ചിത്രത്തിലെ അഭിനയമാണ്. ഭാരതത്തില്‍ നിന്ന് ഈ വര്‍ഷത്തെ ചലച്ചിത്രോത്സവത്തില്‍ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുത്ത ഏക സിനിമയായിരുന്നു വിക്‌ടോറിയ.

അങ്കമാലി പശ്ചാത്തലമാക്കി ബ്യൂട്ടീഷനായ വിക്‌ടോറിയ എന്ന പെണ്‍കുട്ടിയുടെ കഥയാണ് പ്രമേയം. സംവിധാനവും രചനയും എഡിറ്റിങ്ങും ശിവരഞ്ജിനി ജെ. കേരള അന്താരാഷ്‌ട്ര ചലച്ചിത്രമേളയിലും വിക്‌ടോറിയയും മീനാക്ഷിയുടെ അഭിനയവും പ്രശംസ നേടിയിരുന്നു.

Related Posts