വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴയും കാറ്റും ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. മഞ്ഞ അലർട്ടാണ് നിലവിൽ പ്രഖ്യാപിച്ചതെങ്കിലും കടലാക്രമണത്തിന് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ഉയർന്ന ലെവലിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. അടുത്ത 5 ദിവസം കേരളത്തിൽ മഴയ്ക്ക് സാധ്യത. ജൂൺ 23 മുതൽ 27 വരെ തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂൺ 23 -27 വരെ കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 40 – 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യത.

Related Posts