നിലമ്പുർ ഉപതെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ തുടങ്ങി 3 മണിക്കൂറുകൾ പിന്നിടുമ്പോൾ യുഡിഎഫിൻ്റെ വോട്ട് 8000 കടന്നു. 12 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ഷൗക്കത്ത് 9410 വോട്ടുകൾക്ക് മുന്നിലാണ്. എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന് വോട്ടെണ്ണലിൻ്റെ ഒരു ഘട്ടത്തിലും ലീഡ് നേടാനായില്ല. സ്വരാജ് നേടിയത് നിലവിൽ 40593 വോട്ടുകളാണ്.
സ്വരാജിന് സ്വന്തം നാടായ പോത്തുകല്ലിൽ പോലും ലീഡ് നേടാനായില്ല. എന്നാൽ പലയിടത്തും യുഡിഎഫിൻ്റെ വോട്ട് പെട്ടിയിലാക്കിയ പി.വി. അൻവർ മിക ച്ച പ്രകടനമാണ് കാഴ്ചവച്ചത്. 13573 വോട്ടുകളുമായി ബിജെപി സ്ഥാനാർഥിക്കും മുന്നിലായി മൂന്നാം സ്ഥാനത്താണ് അൻവർ.അതേസമയം, ബിജെപി സ്ഥാനാർഥി മോഹൻ ജോർജിന് 5452 വോട്ടുകൾ മാത്രമേ നേടാനായുള്ളു