ഇറാൻ-ഇസ്രായേൽ സംഘർഷം തുടരുന്നതിനിടെ ഇറാനിൽ ഭൂചലനമെന്ന് റിപ്പോർട്ടുകൾ. വെളിയാഴ്ച രാത്രി ഒമ്പത് മണിക്കുണ്ടായ ഭൂചലനം 5.1 തീവ്രത രേഖപ്പെടുത്തി. ഭൂചലനം ഉണ്ടായത് ഇറാൻ്റെ വടക്കൻ പ്രദേശമായ സെംനാൽ മേഖലയിലാണ്. അപകടത്തിൽ ആളപായമില്ല. 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. അതേസമയം ഇറാൻ ആണവ പരീക്ഷണങ്ങൾക്കു തുടക്കമിട്ടെന്നും ഇതിൻ്റെ ഫലമായാണു ഭൂകമ്പം സംഭവിച്ചതെന്നും അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്.

Related Posts