നൊബേൽ സമ്മാനത്തിന് താൻ അർഹനാണെന്നും എന്നാൽ തനിക്ക് അത് കിട്ടില്ലെന്നും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. 2026 ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ട്രംപിന് നൽകണമെന്ന് പാകിസ്താൻ ആവശ്യപ്പെട്ട അതേ സാഹചര്യത്തിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. പാകിസ്താനും ഇന്ത്യയും തമ്മിൽ നടന്ന സംഘർഷത്തിൽ ട്രംപ് നടത്തിയ ഇടപെടൽ കണക്കിലെടുത്താണ് 2026 ലെ സമാധാനത്തിനുള്ള നോബേൽ സമ്മാനത്തിന് ട്രംപിനെ പാകിസ്താൻ നാമനിർദ്ദേശം ചെയ്തത്.
ആണവായുധങ്ങളുള്ള 2 അയൽ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കുന്നതിൽ ട്രംപ് പ്രധാന പങ്ക് വഹിച്ചുവെന്ന് വ്യക്തമാക്കിയയാണ് പാകിസ്താൻ ട്രംപിന് നൊബേൽ പുരസ്കാരം നൽകണമെന്ന് ആവശ്യപ്പെട്ടത്. അതേസമയം തന്നെ ഇതേകാര്യം ചൂണ്ടിക്കാട്ടിയ ട്രംപ് താൻ നൊബേൽ പുരസ്ക്കാരത്തിന് അർഹനാണെന്നും എന്നാൽ തനിക്ക് അത് ലഭിക്കില്ലെന്നും സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു.