ഫെഡറിക്കോ വാൽവെർദെ ക്ലബ്ബ് ലോകകപ്പിൽ ഇൻജുറി ടൈമിൽ ലഭിച്ച പെനാൽറ്റി പാഴാക്കിയ മത്സരത്തിൽ സൗദി ക്ലബ്ബ് അൽ ഹിലാലിനോട് സമനിലയിൽ കുരുങ്ങി സ്‌പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ്. ഓരോ ഗോൾവീതം ഇരു ടീമും നേടി. സൂപ്പർ താരം കിലിയൻ എംബാപ്പെയില്ലാതെ ഇറങ്ങിയ റയലിന് കാര്യമായ മുന്നേറ്റങ്ങളും സാധ്യമായില്ല.

റയലിനെ മുന്നിലെത്തിച്ചത് 34-ാം മിനിറ്റിൽ റോഡ്രിഗോയുടെ അസിസ്റ്റിൽ നിന്ന് ഗോൺസാലോ ഗാർസിയയാണ്. പിന്നാലെ 41-ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് റൂബൻ നെവെസ് അൽ ഹിലാലിനെ ഒപ്പമെത്തിച്ചു. ഇരു ടീമിനും പിന്നീട് ഗോളടിക്കാനായില്ല. മത്സരം ഇൻജുറി ടൈമിലേക്കു കടന്നതിനു പിന്നാലെയാണ് റയലിന് അനുകൂലമായി പെനാൽറ്റി ലഭിക്കുന്നത്. എന്നാൽ വാൽവെർദെയുടെ ഷോട്ട് അൽ ഹിലാൽ ഗോൾകീപ്പർ യാസിൻ ബോനോ തടഞ്ഞിട്ടു.

ഇറ്റാലിയൻ ക്ലബ്ബ് യുവൻ്റസ് മറ്റൊരു മത്സരത്തിൽ യുഎഇ ക്ലബ്ബ് അൽ ഐൻ എഫ്സിയെ എതിരില്ലാത്ത 5 ഗോളുകൾക്ക് തകർത്തു. പോർച്ചുഗീസ് താരം ഫ്രാൻസിസ്കോ കോൺസെയ്സാവോയും ഫ്രഞ്ച് താരം കോലോ മുവാനിയും ഇരട്ട ഗോൾ നേടിയ മത്സരത്തിൽ കെനാൻയിൽഡിസും സ്കോർ ചെയ്‌തു.

Related Posts