കരയ്ക്കടിഞ്ഞ നിലയിൽ ആലപ്പുഴ തീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് അർത്തുങ്കൽ ഹാർബറിന് സമീപം ഒരു പുരുഷന്‍റെ മൃതദേഹം തീരത്ത് അടിഞ്ഞത്. മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത നിലയിലാണ്. കേരള തീരത്തിനടുത്ത് തീപിടിച്ച വാൻ ഹായ് കപ്പലിൽ നിന്ന് കാണാതായ യെമൻ പൗരൻ്റേതാണ് മൃതദേഹമെന്നാണ് സംശയം. മൃതദേഹത്തിന് ദിവസങ്ങൾ പഴക്കമുണ്ട്. പൊലീസ് നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

Related Posts