പന്നിക്കെണിയിൽനിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു. ആലപ്പുഴ ചാരുമൂട് താമരക്കുളം സ്വദേശി ശിവൻകുട്ടി കെ.പിള്ള (63) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിക്കാണ് സംഭവം. സ്വന്തം സ്ഥലത്തേക്ക് മറ്റൊരു കൃഷിയിടത്തിലൂടെ പോകുമ്പോൾ ഇയാൾക്ക് പന്നിക്കെണിയിൽനിന്ന് ഷോക്കേൽക്കുകയായി രുന്നു. നാട്ടുകാർ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ വർഷം സംസ്ഥാനത്ത് പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചവത് 4 പേരാണ്.

Related Posts