ഇറാന്‍ വീണ്ടും ഇസ്രായേലിനെ ആക്രമിച്ചു. കിഴക്കന്‍ ഹൈഫയിലെ താമ്ര നഗരത്തിലും മറ്റും ശനിയാഴ്ച്ച രാത്രി മിസൈല്‍ ആക്രമണം നടന്നു. ഇറാനിലെ എണ്ണപ്പാടങ്ങള്‍ക്ക് നേരേയും പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തിന് നേരേയും ഇസ്രയേലിന്‍റെ ആക്രമണമുണ്ടായി. ഷഹ്‌റാന്‍ എണ്ണ സംഭരണശാലയ്ക്ക് നേരേയാണ് ഇസ്രയേലിന്‍റെ ആക്രമണമുണ്ടായത്. ആക്രമണത്തെത്തുടര്‍ന്ന് ഷഹ്‌റാന്‍ എണ്ണ സംഭരണശാലയില്‍ വന്‍ അഗ്നിബാധയുണ്ടായതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.

താമ്രയില്‍ രണ്ടു നില കെട്ടിടത്തില്‍ മിസൈല്‍ പതിച്ചാണ് 5 പേര്‍ മരിച്ചത്. ട്രൂ പ്രോമിസ്-3 എന്ന പേരിലുള്ള പ്രത്യാക്രമണത്തില്‍ ഹൈഫയിലെ റിഫൈനറിയിലും ആക്രമണമുണ്ടായി. ഹൈഫയ്ക്ക് സമീപത്തെ തന്ത്രപ്രധാന കെട്ടിടത്തില്‍ തീപിടിത്തമുണ്ടായതായി ചാനല്‍ 12 റിപോര്‍ട്ട് ചെയ്തു. ഇറാനിലെ ‘ഓര്‍ഗനൈസേഷന്‍ ഓഫ് ഡിഫന്‍സീവ് ഇന്നോവേഷന്‍ ആന്‍ഡ് റിസര്‍ച്ച്’ ആസ്ഥാനം ആക്രമിച്ചതായും ഇസ്രയേല്‍ അവകാശപ്പെട്ടു.

Related Posts