ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരാട് കോഹ്‌ലിയുടെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിക്കാനുണ്ടായ സാഹചര്യം കൈകാര്യം ചെയ്തതില്‍ ബിസിസിഐക്ക് വീഴ്ച പറ്റിയെന്ന് തുറന്നു പറഞ്ഞ് ഇന്ത്യന്‍ ടീം മുന്‍ പരിശീലകനും കമന്‍റെറുമായ രവി ശാസ്ത്രി. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരാട് കോഹ്‌ലി വിരമിച്ചതിലും അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ച രീതിയിലും തനിക്ക് ദു:ഖമുണ്ടെന്നും രവി ശാസ്ത്രി പറഞ്ഞു.

ആളുകള്‍ വിരാട് കോഹ്‌ലി വിരമിച്ച ശേഷമാണ് അദ്ദേഹം എത്ര വലിയ താരമായിരുന്നു എന്ന് തിരിച്ചറിയുന്നത്. വിരമിച്ചതിലും അദ്ദേഹം വിരമിച്ച രീതിയിലും എനിക്ക് ദു:ഖമുണ്ട്. വിരാട് കോഹ്‌ലിയുടെ വിരമിക്കല്‍ ഇതിനെക്കാള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാമായിരുന്നു. വിരമിക്കല്‍ പ്രഖ്യാപിക്കും മുമ്പ് കോഹ്‌ലിയുമായി ആശയവിനിമയം നടത്തേണ്ടതായിരുന്നുവെന്നും രവി ശാസ്ത്രി പറഞ്ഞു.

Related Posts