ദക്ഷിണാഫ്രിക്കയ്ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയ്ക്ക് ബാറ്റിംഗ് തകർച്ച. ആദ്യം ബാറ്റ് ചെയ്യുന്ന ഓസ്ട്രേലിയയ്ക്ക് 67 റൺ സെടുക്കിനിടെ 4 വിക്കറ്റ് നഷ്ടമായി. ലഞ്ചിന് പിരിയുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 67 എന്ന നിലയിലാണ് ഓസീസ്. 26 റൺസെടുത്ത സ്റ്റീവ് സ്‌മിത്ത് ആണ് ക്രീസിലുള്ളത്. , ട്രാവിസ് ഹെഡ്, ഒസ്മാൻ ഖവാജ, മാർനസ് ലബുഷെയ്ൻ, കാമറൂൺ ഗ്രീൻ എന്നിവരുടെ വിക്കറ്റാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്. ഖവാജക്ക് റൺസൊന്നും എടുക്കാനായില്ല. ലബുഷെയ്ൻ 17 റൺസും, ഗ്രീൻ നാല് റൺസും, ഹെഹ് 11 റൺസുമാണ് എടുത്തത്. ദക്ഷിണാഫ്രിക്കയ്ക്ക് കഗീസോ റബാഡയും മാർകോ യാൻസനും 2 വിക്കറ്റ് വീതം വീഴ്ത്തി.

Related Posts