കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഭാര്യയും പ്രതികളായ മുഡ ഭൂമി അഴിമതി കേസുമായി ബന്ധപ്പെട്ട് 100 കോടി രൂപ മൂല്യം വരുന്ന 92 വസ്തുക്കൾ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. നേരത്തെ കേസുമായി ബന്ധപ്പെട്ട് റിയൽ എസ്റ്റേസ്റ്റുകാരും ഇടനിലക്കാരും ഉൾപ്പെടെയുള്ളവരുടെ മുന്നൂറ് കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ട് കെട്ടിയിരുന്നു.
അനധികൃതമായി മൈസൂരു നഗര വികസന അതോറിറ്റിയുടെ കീഴിലുള്ള ഭൂമി സിദ്ധരാമയ്യയും കുടുംബവും കൈക്കലാക്കി എന്നാണ് പരാതി. ലോകായുക്ത പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ അടിസ്ഥാനമാക്കിയുള്ള ഇ ഡിയുടെ അന്വേഷണത്തിൽ വ്യാപക സാമ്പത്തിക അഴിമതിയാണ് കണ്ടെത്തിയിരിക്കുന്നത്. ഇപ്പോൾ കണ്ടുകെട്ടിയ 92 വസ്തുവകകൾ കൂടാതെ മുൻപ് 160 മുഡ സൈറ്റുകളാണ് ഇ ഡി കണ്ടുകെട്ടിയത്. കേസിൽ ഇതുവരെ 400 കോടി രൂപയുടെ വസ്തു വകകളാണ് ഇഡി കണ്ടുകെട്ടിയത്.