റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഐപിഎൽ വിജയാഘോഷത്തിന്റെ ഭാഗമായി ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ വെച്ച് നടത്തിയ വിജയാഘോഷത്തിനിടെ 11 പേര്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ കര്‍ണാക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ഇരുവരോടും ചൊവ്വാഴ്ച രാവിലെ രാഹുല്‍ ഗാന്ധിയെ കാണാനാണ് നിര്‍ദേശിച്ചിരിക്കുന്നതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. ക്രിക്കറ്റ് സ്റ്റേഡിയവുമായി തനിക്ക് ബന്ധമൊന്നുമില്ലെന്നും അത്തരമൊരു സംഭവം നടക്കാന്‍ പാടില്ലായിരുന്നെന്നും സിദ്ധരാമയ്യ പ്രതികരിച്ചിരുന്നു. ശിവകുമാര്‍ സര്‍ക്കാര്‍ പരിപാടിയുമായി ബന്ധപ്പെട്ട് നിലവില്‍ ഡല്‍ഹിയിലാണുള്ളത്. ചൊവ്വാഴ്ച സിദ്ധരാമയ്യ ഡല്‍ഹിയിലേക്ക് പുറപ്പെടും.

Related Posts