പ്രൊഫഷണല്‍ ക്രിക്കറ്റിൻ്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ലെഗ് സ്‌പിന്നർ പീയുഷ് ചൗള. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് 2 പതിറ്റാണ്ടോളം നീണ്ട കരിയറിന് വിരാമമിടുന്നതായി താരം അറിയിച്ചത്. 2007 ടി20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ് എന്നിവ നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു ചൗള.

ഐപിഎല്ലിലും ആഭ്യന്തരക്രിക്കറ്റിലുമാണ് പീയുഷ് ചൗള കൂടുതലും തിളങ്ങിയത്. ഇന്ത്യക്കായി മൂന്ന് ടെസ്റ്റുകളിലും 25 ഏകദിനത്തിലും ഏഴ് ടി20-യിലും കളിച്ചു. ആഭ്യന്തരക്രിക്കറ്റിൽ ഉത്തർപ്രദേശ്, ഗുജറാത്ത് ടീമുകൾക്കായാണ് കളിച്ചത്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, മുംബൈ ഇന്ത്യന്‍സ്, പഞ്ചാബ് കിങ്‌സ് ടീമുകള്‍ക്കായി കളിച്ചു. 2012, 2014 വര്‍ഷങ്ങളില്‍ കൊല്‍ക്കത്തയ്ക്കായി കളിച്ച പീയുഷ് ഐപിഎല്‍ കിരീടം നേടി.

Related Posts