കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ടെങ്കിലും ഇപ്പോൾ അതൊന്നും വിൽക്കാൻ പറ്റാത്ത അവസ്ഥയാണെന്നും സഹായിക്കണമെന്നുമാണ് അൻവർ പറയുന്നത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഇലക്ഷൻ ഫണ്ട് അഭ്യർത്ഥനയുമായി പി വി അൻവർ. അദ്ദേഹം ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഫേസ്ബു‌ക്കിൽ പങ്കുവച്ചിട്ടുണ്ട്. ” സാമ്പത്തിക പരിമിതിയെപ്പറ്റി ഞാൻ മുമ്പ് സൂചിപ്പിച്ചതാണ്. എത്രയോ കോടി രൂപയുടെ സ്വത്ത് എനിക്കുണ്ട്. പക്ഷേ ഒരു സെൻ്റ് ഭൂമി പോലും വിൽക്കാൻ സാധിക്കാത്ത അവസ്ഥയാണ്. തിരഞ്ഞെടുപ്പിനുള ഒരു മുൻകരുതലും എൻ്റെ കൈയിലില്ല.

ആയിരക്കണക്കിനാളുകൾ ഒരു ക്രൗഡ് ഫണ്ടിംഗിന് എന്നെ സഹായിക്കാമെന്ന് മെസേജ് അയച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയെപ്പറ്റി ഞാൻ പറഞ്ഞിട്ടുണ്ട്. മാനസിക അല്ലെങ്കിൽ ധാർമിക പിന്തുണ അർപ്പിക്കാൻ നിലമ്പൂരിലെ വോട്ടർമാർ ഒരു പത്ത് രൂപ അല്ലെങ്കിൽ ഒരു രൂപ ഈ അക്കൗണ്ടിലേക്ക് അയക്കണം. അത് പണത്തിന് വേണ്ടിയല്ല. എൻ്റെ സമാധാനത്തിന് വേണ്ടിയാണ്.’- പി വി അൻവർ പറഞ്ഞു. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു പ്രതികരണം.

Related Posts