ജമ്മു കശ്മീരിൽ ഇന്ന് ലോകത്തെ ഏറ്റവും ഉയരമേറിയ ആർച്ച് റെയിൽ പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. രാജ്യത്തെ ആദ്യത്തെ കേബിൾ നിർമ്മിത പാലമാണ് ചെനാബിൽ രാജ്യത്തിനായി സമർപ്പിക്കുന്നത്. ജമ്മു കാശ്മീരിൻ്റെ ടൂറിസം മേഖലയ്ക്ക് പുതിയ വാതായനങ്ങൾ തുറക്കുകയാണ് ഇന്ത്യ. സമുദ്രനിരപ്പിൽ നിന്ന് 856 മീറ്റർ ഉയരത്തിൽ ഇന്ത്യ തീർത്ത വിസ്മയം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമ്മാനിക്കും.
ചെനാബ് നദിക്ക് മുകളിലൂടെ ഉധംപുർ-ശ്രീനഗർ-ബാരാമുള്ള താഴ്വരകളെ ബന്ധിപ്പിച്ചു കൊണ്ട് 1.10 കിലോമീറ്റർ ദൈർഘ്യത്തിലാണ് ഇന്ത്യൻ റെയിൽവേ പാലം നിർമ്മിച്ചിരിക്കുന്നത്.ചെനാബ് ആർച്ച് റെയിൽ പാലം 8 വർഷം കൊണ്ട് 400ലധികം ജീവനക്കാരുടെ കഠിനപ്രയത്നത്തിന്റെ സാക്ഷാത്കാരമാണ്. 110 കിലോമീറ്റർ വേഗത്തിൽ തീവണ്ടികൾ ഓടിക്കാവുന്ന പാലത്തിന് 120 വർഷത്തെ ആയുസ്സാണ് പറഞ്ഞിട്ടുള്ളത്.
ഇന്ത്യ പാക്ക് സംഘർഷ സാഹചര്യത്തിൽ കനത്ത സുരക്ഷയിലാണ് കമ്മീഷനിങ് ചടങ്ങുകൾ നടക്കുക. പ്രധാനമന്ത്രി ഇന്ന് രണ്ട് വന്ദേ ഭാരത് എക്സ്പ്രസ്സുകളും ഫ്ളാഗ് ഓഫ് ചെയ്യും.