നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് ചാക്കോ വാഹനാപകടത്തിൽ മരിച്ചു. ഇന്ന്‌ പുലർച്ചെ തമിഴ്‌നാട്ടിലെ ധർമപുരി കൊമ്പനഹള്ളിയിൽവച്ചാണ്‌ അപകടമുണ്ടായത്. അപകടത്തിൽ ഷൈനിനും അമ്മയ്‌ക്കും സഹോദരനും ഡ്രൈവർക്കും പരിക്കേറ്റു. ഇവർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ ചാക്കോ മരിച്ചു. അപകടത്തിൽ കാർ പൂർണമായും തകർന്നു.

Related Posts