നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിനം യുഡിഎഫിന് മുന്നിൽ പുതിയ ഉപാധികൾ വച്ച് പി.വി. അൻവർ. വനംവകുപ്പും ആഭ്യന്തരവകുപ്പും തരാൻ തയാറാണെന്ന് രേഖയാക്കി പരസ്യമായി പറയുകയാണെങ്കിൽ 2026ൽ യുഡിഎഫിനെ അധികാരത്തിലെത്തിക്കാനുള്ള മുന്നണിപടയാളിയായി താൻ ഉണ്ടാകുമെന്ന് അൻവർ മാധ്യമങ്ങളോടു പറഞ്ഞു.

ഇല്ലെങ്കിൽ, വി.ഡി. സതീശനെ യുഡിഎഫിന്റെ നേതൃസ്ഥാനത്തുനിന്ന് മാറ്റിയാൽ മ തിയെന്നുമാണ് പി.വി. അൻവറിൻ്റെ ഉപാധി. വി.ഡി. യുഡിഎഫ് നേതൃസ്ഥാനത്ത് സതീശനെ ഇരുത്തിക്കൊണ്ട് താൻ അതിലേക്ക് വരില്ലെന്നും ഒരു പിണറായിയെ ഇറക്കിയിട്ട് മുക്കാൽ പിണറായിയെ ഭരണത്തിൽ കയറ്റാൻ താനില്ലെന്നും അൻവർ പറഞ്ഞു.

ആഭ്യന്തരം, വനം വകുപ്പുകളാണ് ഇവിടെ ശുദ്ധീകരിക്കപ്പെടേണ്ടത്. പോലീസിലെ ആർഎസ്എസ് വത്കരണം ഇല്ലാതാക്കണമെങ്കിൽ ആഭ്യന്തര വകുപ്പ് തനിക്ക് നല്കണം. കൂടാതെ ഐഎഫ്എസ് ഉദ്യോഗസ്ഥർ കേന്ദ്ര ലോബിയുടെ സഹായത്തോടെ മലയോര ജനതയെ കുടിയിറക്കാൻ വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രമാക്കി മലയോര മേഖലയെ മാറ്റുകയാണ്. കോഴിക്കോട് അങ്ങാടി വരെ ഈ രീതിയിൽ പോയാൽ വനമാകും. ഇതിന് തടയിടാൻ വനംവകുപ്പ് തനിക്ക് നല്‌കണമെന്നും അൻവർ.

Related Posts