ഐപിഎൽ കിരീട ജേതാക്കളായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിൻ്റെ സ്വീകരണ പരിപാടിക്കിടെ തിക്കിലും തിരക്കിലും 7 പേർ മരിച്ചു. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും 7 പേർ മരിച്ചു. മരിച്ചവരിൽ ഒരാൾ സ്ത്രീയാണ്. 15 പേർക്ക് പരിക്കേറ്റു. ഇവരിൽ 3 പേരുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ബോധരഹിതരായി നിലത്തുവീണ് ആളുകൾ ചവിട്ടേറ്റും ശ്വാസം മുട്ടിയുമാണ് മരിച്ചത്. ടീം അംഗങ്ങൾ വിജയ റാലിയായി വരുന്നതിന് മുൻപ് തന്നെ സ്റ്റേഡിയത്തിലേക്ക് ആളുകളെ കയറ്റാൻ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഉന്തും തള്ളുമുണ്ടായത്.

Related Posts