18 വർഷം നീണ്ട ഐപിഎൽ ട്രോഫിക്കായുള്ള വിരാട് ‘കിങ്’ കോലിയുടെ കാത്തിരിപ്പിന് ഇന്ന് അഹമ്മദാബാദിൽ വിരാമമാകുമെന്ന പ്രതീക്ഷയിലാണ് റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരു ആരാധകർ. രണ്ട് ടീമുകൾക്കൊപ്പം ഐപിഎൽ കിരീടം നേടുന്ന ആദ്യ ക്യാപ്റ്റൻ എന്ന അപൂർവതയാണ് പഞ്ചാബ് കിങ്സ് നായകൻ ശ്രേയസ് അയ്യരെ കാത്തിരിക്കുന്നത്.ആരു ജയിച്ചാലും പുതിയ കിരീടാവകാശിയെയാണ് ഐപിഎലിനു ലഭിക്കുക. അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ രാത്രി 7.30 മുതൽ മത്സരം. സ്‌റ്റാർ സ്പോർട്‌സ് ചാനലുകളിലും ഹോട്‌സ്‌റ്റാറിലും തത്സമയം.

ഐപിഎൽ പതിനെട്ട് പതിപ്പിലെത്തിയിട്ടും ഇരുടീമുകൾക്കും ഇതുവരെയും കിരീടം സാധ്യമായിട്ടില്ല. പോയിൻ്റ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനക്കാരായിരുന്ന ഇരുടീമുകളും ഒന്നാം ക്വാളിഫയറിൽ ഏറ്റുമുട്ടിയപ്പോൾ ബംഗളൂരു എട്ട് വിക്കറ്റിന് ജയിച്ചിരുന്നു. മഴയെ തുടർന്ന് ഇന്നത്തെ ഫൈനൽ മുടങ്ങിയാൽ നാളെ പകരം ദിവസം ഉണ്ട്. ഐപിഎൽ ജേതാക്കൾക്ക് ഇത്തവണ ട്രോഫിക്കുപുറമെ 20 കോടി രൂപ സമ്മാനമായി ലഭിക്കും. റണ്ണറപ്പിന് 13 കോടി കിട്ടും. ക്വാളിഫയർ കളിച്ചവർക്ക് ഏഴ് കോടിയും എലിമിനേറ്റർ കളിച്ചവർക്ക് ആറര കോടിയുണ്ട്.

Related Posts